കാഠ്മണ്ഡു:   ഭരണ കക്ഷിയില്‍  ഭിന്നത രൂക്ഷമാവുന്നതിനിടെ ഇന്ത്യക്കെതിരെ അടുത്ത നീക്കവുമായി  നേപ്പാള്‍ സര്‍ക്കാര്‍...  ഇന്ത്യൻ ടിവി ചാനലുകൾക്ക് ഒടുക്ക൦  വിലക്ക് ഏര്‍പ്പെടുത്തി....!! 


COMMERCIAL BREAK
SCROLL TO CONTINUE READING

നേപ്പാള്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ദൂരദർശൻ ഒഴികെ മറ്റൊരു ചാനലും ഇനി മുതല്‍ നേപ്പാളില്‍ ലഭ്യമാകില്ല.  
നേപ്പാളിലെ കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് സര്‍ക്കാര്‍ ഇത്  സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇത് പ്രാബല്യത്തില്‍ വന്നതായാണ്  സൂചന. എന്നാല്‍, ചാനലുകൾ  നിര്‍ത്തലാക്കിയതിന്  ഔദ്യോഗിക വിശദീകരണമെന്നും സര്‍ക്കാര്‍ ഇതുവരെ നൽകിയിട്ടില്ല.


Also read: നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍, പിന്തുണയുമായി ഇമ്രാന്‍ ഖാന്‍....!!
 
നേപ്പാൾ ഉപപ്രധാനമന്ത്രിയും, ഭരിക്കുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ വക്താവുമായ നാരായൺ കാഞ്ചി ശ്രേഷ്ഠയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് ചാനലുകൾക്ക് വിലക്ക് വീണത്...!!


നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരായ ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാന രഹിതമായ പ്രചാരണം നിർത്തിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ  ആവശ്യം. അസംബന്ധം നിർത്തിവയ്ക്കണം, പരിധി കടന്നുകഴിഞ്ഞെന്നും ഇത് വളരെ കൂടുതലാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞതായി നേപ്പാള്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


"വളരെയധികം ആക്ഷേപങ്ങളാണ് ഇന്ത്യൻ മീഡിയയിൽ നിന്നും നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെ വരുന്നത്.  ഇത്തരം 
റിപ്പോർട്ടുകൾ പത്രപ്രവർത്തനത്തിന്‍റെ  അടിസ്ഥാന നൈതികതയെ പോലും പരിഗണിക്കുന്നില്ല", എന്ന്   പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ പ്രധാന ഉപദേഷ്ടാവായ ബിഷ്ണു രാമൽ  പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. 


ഇന്ത്യൻ ചാനലുകളുടെ സിഗ്നലുകൾ നിർത്തി വച്ചതായി  നേപ്പാളിലെ മെഗാ മാക്‌സ് ടിവിയുടെ ഓപ്പറേറ്റര്‍ വ്യക്തമാക്കുകയുണ്ടായി.  


തര്‍ക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തില്‍ ചേര്‍ത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുള‌ള നേപ്പാളിന്‍റെ  ബന്ധം വഷളായത്.  കൂടാതെ,  രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ "ഇന്ത്യ" തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനയും ഭരണ കക്ഷിയില്‍  അദ്ദേഹത്തിനെതിരെ   പ്രതിഷേധം ഉയര്‍ത്തിയിരിയ്ക്കുകയാണ്. 


ഒലി തന്‍റെ ആരോപണം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണമെന്ന് മൂന്ന്  മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.  ഇന്ത്യയ്ക്കെതിരായി നടത്തിയ നീക്കങ്ങള്‍ക്കും  വിവാദ  പരാമര്‍ശങ്ങള്‍ക്കും  കനത്ത  വില നല്‍കേണ്ടി  വരികയാണ് ഇപ്പോള്‍  നേപ്പാള്‍  പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക്...