ന്യൂഡല്‍ഹി:ജമ്മു കശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണ്,
സൈന്യം താഴ്‌വരയില്‍ ഭീകരരെ കണ്ടുത്തുന്നതിനായി കര്‍ശന പരിശോധനയാണ് നടത്തുന്നത്,
രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന താഴ്‌വരയില്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ 
കണ്ടെത്തി,ഭീകര വാദികളെ പിടികൂടുകയും ആയുധ ശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരര്‍ തയ്യാറാക്കിയ വന്‍ ആക്രമണ പദ്ധതികള്‍ സേന തകര്‍ക്കുകയും ചെയ്തു,ഹിസ്ബുള്‍ മുജാഹുദ്ദീന്‍,ജെയ്ഷെ ഇ മുഹമ്മദ്‌,
ലെഷ്ക്കര്‍ ഇ തോയ്ബ എന്നീ ഭീകര സംഘടനകളുടെ ഓരോ നീക്കവും സുരക്ഷാ സേന നിരീക്ഷിക്കുകയാണ്.
പാകിസ്ഥാന്‍ ഭരണകൂടവും പാക്‌ ചാര സംഘടനയായ ഐഎസ്ഐ യും ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന്
The Resistance Front (TRF)എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്,
ഈ ഭീകര സംഘടനയിലേക്ക് തീവ്രവാദികളെ റിക്രൂട് ചെയ്യുന്നതിന്‍റെ ചുമതല പാക്കിസ്ഥാന്‍ മിലിട്ടറി ഇന്റര്‍ സര്‍വീസ്
പബ്ലിക്‌ റിലേഷന്‍സ് മുന്‍ മേധാവി അസീം സലിം ബജ്വയ്ക്കാണ്,സര്‍വീസില്‍ നിന്ന് വിരമിച്ച ബജ്വയെ കഴിഞ്ഞ ആഴ്ച്ച 
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്‍റെ പ്രത്യേക സഹായി ആയി നിയമിക്കുകയും ചെയ്തു.


AlsoRead:ജമ്മു കശ്മീരില്‍ സൈന്യത്തിന് പുതിയ തലവേദന;ലെഷ്ക്കര്‍ സൃഷ്ടിച്ച TRF;ബുദ്ധികേന്ദ്രങ്ങളായ ഭീകരരെ വകവരുത്താനുറച്ച് സൈന്യം!


 


പാകിസ്താന്‍ ഭരണത്തിലും പാക്‌ സേനയിലും ചാര സംഘടനയായ ഐഎസ്ഐ യിലും നിര്‍ണായക സ്വാധീനമാണ് 
ബജ്വയ്ക്ക് ഉള്ളത്.ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയ വിവരങ്ങള്‍ അനുസരിച്ച് ബജ്വയാണ് TRF ന് വേണ്ടി 
ഭീകര വാദികളെ റിക്രൂട്ട് ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്.ഇതടക്കം വിശദമായ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം 
കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്,തങ്ങള്‍ക്ക് കാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ പങ്കില്ല എന്ന് വരുത്തി തീര്‍ക്കുന്നതിന്
പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ നിര്‍ണായക ചുമതല വഹിക്കുന്ന വ്യക്തി 
ഭീകരവാദ റിക്രൂറ്റ്മെന്റിന് ചുക്കാന്‍ പിടിക്കുന്ന കാര്യം പുറത്ത് വന്നിരിക്കുന്നത്.ലെഷ്ക്കര്‍ ഇ തൊയ്ബയുമായി ഏറെ അടുപ്പമുള്ള 
ബജ്വ ലെഷ്ക്കറിലെ ഭീകരര്‍ക്ക്‌ പരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.