അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കയറിയ ചൈനീസ് സൈനികന്‍റെ മൂക്കിടിച്ച് പരത്തി ഇന്ത്യന്‍ ലെഫ്റ്റനന്‍റ്!


COMMERCIAL BREAK
SCROLL TO CONTINUE READING

സിക്കിമിലെ ഇന്‍ഡോ-ചൈന അതിര്‍ത്തി ഗ്രാമമായ മുഗുതാങ്ങില്‍ വച്ചാണ് ഇരു രാജ്യങ്ങളുടെ സൈനീകരും തമ്മില്‍ ഏറ്റുമുട്ടിയത്. ചൈനീസ് സൈന്യത്തിന്‍റെ മേജറുടെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘമാണ് അതിര്‍ത്തി കടന്നെത്തിയത്. 


അതിര്‍ത്തി കടന്നുവന്ന ഇവര്‍ ഇന്ത്യന്‍ ലെഫ്റ്റനന്‍റിലെ നേതൃത്വത്തിലുള്ള ഇന്‍ഫാന്‍ട്രി യൂണിറ്റിനെ തടഞ്ഞുനിര്‍ത്തി പറഞ്ഞ വാക്കുകളാണ് പ്രകോപനത്തിനു കാരണം. 


''ഇത് നിങ്ങളുടെ മണ്ണല്ല, ഇത് ഇന്ത്യന്‍ ടെറിട്ടറിയല്ല. ചൈനയാണ്. മര്യാദക്ക് തിരിച്ചുപോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്'' -ചൈനീസ് മേയര്‍ പറഞ്ഞു. 


ഇത് കേട്ടയുടന്‍ മറ്റൊന്നും നോക്കാതെ മേജരുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടി കിട്ടിയ മേജറാകട്ടെ തല്‍ക്ഷണം അവിടെ വീണു. സൈനീക യൂണിഫോമില്‍ നിന്നും മേജരുടെ നെയിം ബോര്‍ഡ് വരെ ഇളകി വീണതായാണ് റിപ്പോര്‍ട്ട്. 


ഇരു പക്ഷത്തുമുള്ള സൈനീകരുടെ ഇടപെടല്‍ മൂലം രംഗം കൂടുതല്‍ വഷളായില്ല. പ്രതികരിച്ച ലെഫ്റ്റനന്‍റിന് കൈകൊടുത്ത് അഭിനന്ദിക്കാനാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് തോന്നിയത്. 


എന്നാല്‍, സംഭവം കൂടുതല്‍ മാധ്യമ ശ്രദ്ധ നേടുന്നതിനു മുന്‍പ് തല്‍ക്കാലത്തേക്ക് ലെഫ്റ്റനന്‍റിനെ അതിര്‍ത്തിയില്‍ നിന്നും നീക്കി.