Washington DC : ഇന്ത്യയിൽ കോവിഡ് സാഹചര്യവും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങൾ റിപ്പോർട്ടുകളും വേദനജനകമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris). ഇന്ത്യയുടെ ക്ഷേമം യുഎസിന് പ്രധാനമാണെന്ന് കമല ഹാരിസ് അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് കൂടതൽ സഹായമെത്തിക്കുമെന്ന്ന കമല ഉറപ്പ് നൽകുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള സർക്കാർ ഇന്ത്യക്ക് വേണ്ടിയുള്ള എല്ലാ സഹായമെത്തിക്കുമെന്ന് കമല ഹാരിസ് ഉറപ്പ് നൽകി. അമേരിക്കയുടെ എല്ല വിഭാഗവും ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ സഹായിക്കുനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കമല പറഞ്ഞു.


ALSO READ : Covid വാക്സിൻ പേറ്റന്റ് ഒഴിവാക്കുന്നതിനെ തുടർന്നുള്ള US - Germany തർക്കം: കോവിഡ് പ്രതിരോധത്തെ അപകടത്തിലാകുന്നു


മഹാമാരിയുടെ ആദ്യക്കാലത്ത് ഇന്ത്യ അമേരിക്കയ്ക്ക വേണ്ട എല്ലാ സഹായം ചെയ്തു. തങ്ങളുടെ ആശുപത്രിയിലെ കടക്കകൾ തികയാതെ വന്നപ്പോൾ ഇന്ത്യ സഹായവുമായിയെത്തി. ഇന്ന് ഞങ്ങൾ ഇന്ത്യക്ക് സഹായമെത്തിക്കാൻ പ്രതിജ്ഞബദ്ധരാണെന്ന് കമല യുഎസ് കോവിഡ് റിലീഫ് ഫോർ ഇന്ത്യ എന്ന് പരിപാടിയിൽ അഭിസംബോധന ചെയ്തു സംസാരിച്ചു.


ALSO READ : Covid 19: അമേരിക്കയിൽ നിന്നെത്തുന്ന കോവിഡ് ചികിത്സ സഹായങ്ങൾ 2 ദിവസം വൈകും


തങ്ങൾ ഇത് ചെയ്യുന്നത് ഇന്ത്യയുടെ സുഹൃത്തക്കളായിട്ടാണ്. ഒരുമിച്ച് മഹമാരിയെ നേരിട്ടാൽ അതിനെ മറികടക്കാൻ സാധിക്കുമെന്ന് കമല പറഞ്ഞു.


20,000 റംഡീസിവിർ മരുന്നകളും, 1,500 ഓക്സിജൻ സിലിണ്ടറുകളും, പത്ത് ലക്ഷം റാപ്പിഡ് ടെസ്റ്റ കിറ്റുകളുമാണ് ഇതുവരെ അമേരിക്ക ഇന്ത്യക്കായി അടിയന്തരമായി എത്തിച്ച് നൽകിയിരിക്കുന്നത്. 


ALSO READ : Covid19: ഇന്ത്യക്ക് അടിയന്തിര സഹായം നൽകണമെന്ന് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി ബൈഡനോട്


അതുകൂടാതെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര സഹായം വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ കണ്ടു. വാക്സിൻ എത്തിക്കുന്നത്ത വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് കൃഷ്ണമൂർത്തി ബൈഡനെ കണ്ടത്. ബൈഡനോട് ഇന്ത്യയിലേക്ക് നല്‍കുന്ന വാക്സിന്‍ സഹായം വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.