Indonesia Volcano Eruption : ഇന്തോനേഷ്യയിലെ മെറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പ്രദേശത്ത് ചാരവും പുകയും മൂടി
മാർച്ച് 11, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഇന്തോനേഷ്യയുടെ ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്തോനേഷ്യയിലെ സ്ഥിതി ചെയ്യുന്ന മെറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതിന്റെ ഏഴ് കിലോമീറ്റർ ചുറ്റളവിൽ വൻ തോതിൽ ചാരവും പുകയും വ്യാപിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമാണ് മെറാപി . ഇന്തോനേഷ്യയിലെ യോഗ്യകാർത്ത മേഖലയിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. മാർച്ച് 11, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഇന്തോനേഷ്യയുടെ ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് മെറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒന്നര കിലോമീറ്റർ ദൂരം വരെ ലാവാ പ്രവാഹം ഉണ്ടായിട്ടുണ്ട്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്രദേശത്തെ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന മൂന്ന് മുതൽ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ ദുരന്ത നിവാരണ ഏജൻസി അപകട മേഖലയായി രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: Asteroid: 2046 ഫെബ്രുവരി പതിനാലിന് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ സാധ്യതയെന്ന് നാസ
ഇന്തോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മെറാപ്പി. മെറാപ്പി അഗ്നിപർവ്വതത്തിന്റെ ഉയരം 9,721 അടിയാണ്. ഇൻഡോനേഷ്യയിലെ ഏറ്റവും ഉയർന്ന ജാഗ്രത വേണമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന രണ്ടാമത്തെ അഗ്നിപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ർവ്വതമാണ് മെറാപ്പി. അഗ്നിപർവത വിസ്ഫോടനം ഉണ്ടായെങ്കിലും പ്രദേശത്ത് നിന്ന് ആരെയും ഒഴിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ പർവ്വതത്തിന്റെ അടുത്തുള്ള പ്രദേശങ്ങളിൽ ആൾതാമസം ഇല്ലെന്നാണ് സൂചന.