2046 ഫെബ്രുവരി പതിനാലിന് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് നാസ. '2023 ഡിഡബ്ല്യു' എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നാസ വ്യക്തമാക്കുന്നത്. നാസയുടെ ആസ്റ്ററോയിഡ് വാച്ച് നൽകുന്ന വിവരം അനുസരിച്ച് '2023 ഡിഡബ്ല്യു' ഏകദേശം 49.29 മീറ്റർ വ്യാസമുള്ള ഛിന്നഗ്രഹമാണ്.
ഭൂമിയിൽ നിന്ന് ഏകദേശം 0.12 അസ്ട്രോണമിക്കൽ യൂണിറ്റ് (എയു) അകലെയാണ് നിലവിൽ ഈ ഛിന്നഗ്രഹം ഉള്ളത്. ഭൂമിയുടെ കേന്ദ്രവും സൂര്യന്റെ കേന്ദ്രവും തമ്മിലുള്ള ശരാശരി ദൂരത്തെയാണ് അസ്ട്രോണമിക്കൽ യൂണിറ്റ് എന്ന് പറയുന്നത്. സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഛിന്നഗ്രഹം സെക്കൻഡിൽ 24.64 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നാണ് നാസ വ്യക്തമാക്കുന്നത്.
ഈ ഛിന്നഗ്രഹം സൂര്യന് ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ ഏകദേശം 271 ദിവസമെടുക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ എന്തുചെയ്യുമെന്നതിനെ സംബന്ധിച്ച് നാസ നടത്തിയ ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ്) ദൗത്യം ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുന്ന ഛിന്നഗ്രഹങ്ങളെ ഗതിമാറ്റി വിടാനാവുമെന്ന് കണ്ടെത്തിയിരുന്നു. 2023 ഡി ഡബ്ല്യു ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് വന്നാല്‍ മനുഷ്യ നിര്‍മ്മിത പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കുന്ന കൈനറ്റിക് ഇംപാക്ടര്‍ രീതി ശാസ്ത്രലോകം സ്വീകരിച്ചേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...