അച്ഛനില്‍ നിന്നും വിവാഹ മോചനം നേടിയ രണ്ടാനമ്മ 20കാരനായ മകനെ വിവാഹം കഴിച്ചു. റഷ്യയില്‍ നിന്നുള്ള മറീന ബല്‍മഷേവയാണ് 20കാരനായ മകന്‍ വ്ലാഡിമറെ വിവാഹം കഴിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

15 വയസിന്റെ പ്രായ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. 45കാരനും വ്ലാഡിമറിന്‍റെ പിതാവുമായ അലെക്സിയ്ക്കൊപ്പം കഴിഞ്ഞ 10 വര്‍ഷമായി ജീവിച്ചു വന്നിരുന്ന ഇവര്‍ അടുത്തിടെയാണ് വിവാഹ മോചനം നേടിയത്. 


പ്രണയത്തിന് അതിരുകളില്ല!! മകനെ വിവാഹം കഴിക്കാനൊരുങ്ങി ഒരു രണ്ടാനമ്മ


ക്രാസ്നോടര്‍ ക്രായ് സ്വദേശിയായ മറീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ അരമില്ല്യനിലധികം ഫോളോവേഴ്സുണ്ട്. മാത്രമല്ല അറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ വ്ലോഗര്‍ കൂടിയാണ് മറീന.


രജിസ്റ്റര്‍ ഓഫീസില്‍ സമ്മതപ്രത്രത്ത്തില്‍ ഒപ്പ് വയ്ക്കുന്ന വീഡിയോയ്ക്കൊപ്പമാണ് വിവാഹ വാര്‍ത്ത മറീന അറിയിച്ചിരിക്കുന്നത്. 


'ഞങ്ങള്‍ ഞങ്ങളെ ഭാര്യാ-ഭര്‍ത്താക്കന്മാരായി പ്രഖ്യാപിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് മറീന വീഡിയോ പങ്കുവച്ചിരിക്കുന്നത്. 13 വര്‍ഷം മുന്‍പുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിലാണ് മകനുമായുള്ള ബന്ധത്തെ കുറിച്ച് മറീന മുന്‍പ് വെളിപ്പെടുത്തിയത്. 


'അങ്ങനെ ഒരുങ്ങാന്‍ ഒരവസരം കിട്ടി, മാസ്ക് വെക്കാന്‍ മറക്കണ്ട' -ശിവദ


വ്ലാഡിമറെ ചെറുപ്പം മുതല്‍ നോക്കി വളര്‍ത്തിയത് മറീനയാണ്. ''ജീവിതം എങ്ങനെയാണ് മാറിമറിയുന്നതെന്ന് നമ്മള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. നമ്മളുടെ പുഞ്ചിരിക്ക് കാരണമായ ഒരാളുണ്ടെങ്കില്‍... ചിലര്‍ ഞങ്ങളെ അംഗീകരിച്ചില്ലെന്ന് വരാം, മറ്റു ചിലര്‍ പിന്തുണച്ചേക്കാം. എന്താണെങ്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്.'' -ചിത്രത്തിന്‍റെ അടിക്കുറുപ്പില്‍ മറീന പറഞ്ഞിരുന്നത് ഇങ്ങനെയാണ്.   


എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹ വാര്‍ത്തയ്ക്ക് അത്ര  മികച്ച സ്വീകരണമല്ല ലഭിക്കുന്നത്. പിന്താങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഈ വിവാഹത്തെ എതിര്‍ത്തതാണ് പലരും കമന്‍റുകള്‍ പങ്കുവച്ചിരിക്കുന്നത്.