ഹേഗ്: ദക്ഷിണ ചൈനാക്കടല്‍ തര്‍ക്കത്തില്‍ ചൈനയ്ക്ക് തിരിച്ചടിയായി ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ നിർണായക വിധി. ചരിത്രപരമായി ചൈനയ്ക്ക് ദക്ഷിണ ചൈന കടലിൽ പ്രത്യേക അധികാരമില്ലെന്നും ഇത് നിയമപരമല്ലെന്നും കോടതി വിധിച്ചു. കോടതി വിധി അംഗീകരിക്കില്ലെന്ന്‍ ചൈന വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപടാന്‍ മധ്യസ്ഥ കോടതിക്ക് അധികാരമില്ലെന്നും ചൈന പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വന്‍ എണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള  ദക്ഷിണ ചൈനാ കടലിലെയും പൂര്‍വ ചൈനാ കടലിലെയും ഭൂരിഭാഗവും തങ്ങളുടെതാണെന്നാണ് ചൈനയുടെ വാദം. എന്നാൽ ഈ പ്രദേശങ്ങള്‍ക്ക് ഫിലിപ്പീൻസ്  വിയറ്റ്‌നാം, മലേഷ്യ, ബ്രൂണയ്, തയ്‌വാന്‍ എന്നി രാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്.


ഈ പ്രദേശത്തെ പവിഴപ്പുറ്റുകള്‍ അടങ്ങിയ മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റി ചൈന സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് സ്വാഭാവികദ്വീപുകളുടെ തീരത്തുനിന്ന് 12 നോട്ടിക്കല്‍മൈല്‍ വരെയുള്ള പ്രദേശം അതത് രാജ്യത്തിന് സ്വന്തമാണ്. എന്നാല്‍ മുങ്ങിക്കിടക്കുന്ന ദ്വീപുകള്‍ക്ക് ഈ നിയമം ബാധകമല്ല. ഇതൊഴിവാക്കാനാണ് മണ്ണിട്ടുനികത്തി മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റിയത്.