International Day Against Drug Abuse: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിയോട് `നോ` പറയാം, ജീവിതം ആസ്വദിക്കാം
International Day Against Drug Abuse and Illicit Trafficking 2023: മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനം ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗം വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഉണ്ടാക്കുന്ന ദോഷങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ചരിത്രം
1987 ഡിസംബറിൽ മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനം സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ ഒരു പ്രമേയം പാസാക്കി. 1988 ജൂൺ 26ന് മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും ഇടപാടുകൾക്കുമെതിരായ ലോകവ്യാപക ദിനം ആചരിച്ചു. ഈ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം ലഹരി വിരുദ്ധ ജീവിതം പ്രോത്സാഹിപ്പിക്കുക എന്നതാണ്. മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരെ നടപടിയെടുക്കാൻ വ്യക്തികളെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യം വയ്ക്കുന്നത്.
'ലഹരിയെക്കുറിച്ചല്ല, ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുക' എന്ന പ്രമേയത്തിൽ, മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപാരത്തിനും എതിരായ ആദ്യ അന്താരാഷ്ട്ര ദിനം സംഘടിപ്പിച്ചു. റാലികൾ, പദയാത്രകൾ, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആദ്യ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ഇപ്പോൾ അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തിന്റെ പ്രാധാന്യം ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു, ഇത് നിരവധി രാജ്യങ്ങളെ അതിൽ പങ്കാളികളാക്കാൻ കാരണമായി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: പ്രാധാന്യം
അന്താരഷ്ട്ര ലഹരി വിരുദ്ധ ദിനം ലഹരിവസ്തുക്കളോടുള്ള ആസക്തിയുടെ അപകടസാധ്യത പോലുള്ള ഘടകങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും മയക്കുമരുന്ന് ഉപയോഗത്തിനും ചുറ്റുമുള്ള നിയമവിരുദ്ധമായ ഇടപാടുകൾക്കുമെതിരെ പ്രധാന നടപടികൾ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളിലേക്കും വ്യത്യസ്‌ത ഘടകങ്ങളിൽ അതിന്റെ പ്രതികൂല ഫലങ്ങളിലേക്കും ശ്രദ്ധ ആകർഷിക്കുന്നതാണ് ഈ ദിവസം പ്രധാനമായും ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിലും അതിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള സാധ്യമായ ശ്രമങ്ങളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഈ ദിവസം നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. മയക്കുമരുന്നെന്ന ആഗോള പ്രശ്നത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദിനം പ്രാധാന്യം നൽകുന്നു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ഈ വർഷത്തെ പ്രമേയം
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആന്റ് ക്രൈംസ് (യുഎൻഒഡിസി) ഈ ദിനത്തിന്റെ പ്രമേയം പ്രഖ്യാപിക്കുന്നു. ഇത്, മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കും അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ ചർച്ചകൾക്കും ഒരു കേന്ദ്രബിന്ദുവായി വർത്തിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മയക്കുമരുന്നിനെ സംബന്ധിച്ച ലോകത്തിലെ സങ്കീർണ്ണമായ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 'ആദ്യം വ്യക്തികൾ: കളങ്കവും വിവേചനവും നിർത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക' എന്നാണ് യുഎൻഒഡിസി 2023-ലെ തീം ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...