International Mermaid Day : മത്സ്യ കന്യകകളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കഥകൾ
International Mermaid Day : ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ബാബിലോണിയൻ കാലഘട്ടം മുതൽ മത്സ്യ കന്യകകളെ കുറിച്ചുള്ള കഥകൾ പ്രചരിക്കുന്നുണ്ട്.
ആളുകളുടെ സങ്കൽപ്പങ്ങളിൽ മാത്രം ജീവിക്കുന്ന ഒരു മിഥ്യ ജീവിയാണ് മത്സ്യകന്യകകൾ. എന്നാൽ മത്സ്യകന്യകകളിൽ വിശ്വിസിച്ച, അതിനെ കുറിച്ചും അവരുടെ അമാനുഷികമായ കഴിവുകളെ കുറിച്ചും സങ്കൽപ്പിക്കുകയും സ്വപ്നം കാണുകയും ചെയ്യാത്തവർ കുറവാണ്. മത്സ്യകന്യകകളെ കുറിച്ച് ഡിസ്നി സിനിമകൾ ഉൾപ്പടെ നിരവധി സിനിമകളും പുറത്തിറക്കിയിട്ടുണ്ട്. ലാവെൻഡർ നിറമുള്ള മുടി മുതൽ ഭക്ഷണത്തെയും ബ്യൂട്ടി ട്രെൻഡുകളെയും ഒക്കെ മത്സ്യ കന്യകകൾ പണ്ട് മുതൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ വർഷവും മാർച്ച് 29 നാണ് അന്താരാഷ്ട്ര മത്സ്യ കന്യക ദിനം ആചരിക്കുന്നത്.
പകുതി മനുഷ്യനും പകുതി മത്സ്യവും ആയിട്ടുള്ള സാങ്കൽപ്പിക ജീവികളാണ് മത്സ്യ കന്യകകൾ. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ബാബിലോണിയൻ കാലഘട്ടം മുതൽ മത്സ്യ കന്യകകളെ കുറിച്ചുള്ള കഥകൾ പ്രചരിക്കുന്നുണ്ട്. ഏകദേശം 3,000 വർഷങ്ങൾക്ക് മുമ്പ് അസീറിയയിലാണ് ആദ്യമായി മത്സ്യ കന്യകകൾ എത്തിയത് എന്നാണ് കഥകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് പ്രചരിക്കുന്ന മത്സ്യ കന്യകകളുടെ കഥകൾക്ക് പുരാതന ഗ്രീക്ക് മിത്തോളജിയിലെ സൈറണുകളുമായി വളരെയധികം സാമ്യതകൾ ഉണ്ട്. സൈറണുകൾ പകുതി മനുഷ്യനും പകുതി പക്ഷിയുമാണ്. മത്സ്യകന്യകകൾക്കും സൈറണുകൾക്കും സമാനമായ അമാനുഷിക കഴിവുകളാണ് ഉള്ളതെന്നാണ് പറയുന്നത്.
ആകർഷകമായ സൗന്ദര്യം, സ്വർഗ്ഗീയ ശബ്ദം, പാട്ട് പാടാനുള്ള കഴിവ്, തിരമാലകളെയും കാറ്റിനെയും നിയന്ത്രിക്കാനുള്ള കഴിവ്, നാവികരെ അവരുടെ മരണത്തിലേക്ക് ആകർഷിക്കാനുള്ള കഴിവ് ഇവയൊക്കെയാണ് മത്സ്യ കന്യകകൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്ന അമാനുഷിക കഴിവുകൾ. സൈറണുകൾക്ക് അതിസുന്ദരമായി പാട്ട് പാടാനുള്ള കഴിവുകൾ ഉണ്ടെന്നും, ആദ്യം അതിമനോഹരമായി തോന്നുന്ന പാട്ടുകൾ ഒടുവിൽ മരണത്തിലേക്ക് നയിക്കും എന്നുമാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...