ഇന്ന് അന്താരാഷ്ട്ര ഗർഭസ്ഥ ശിശു ദിനം ആചരിക്കുകയാണ്. എല്ലാ വർഷവും മാർച്ച് 25 നാണ് അന്താരാഷ്ട്ര ഗർഭസ്ഥ ശിശു ദിനം ആചരിക്കുന്നത്. 1992 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഗർഭച്ഛിദ്രം നടത്താൻ പാടില്ലെന്ന് കത്തോലിക്കയുടെ മത പഠനത്തിൽ ഉൾപ്പെടുത്തിയതിനെ ഓർമ്മയ്ക്കായി ആണ് മാർച്ച് 25 ന് അന്താരാഷ്ട്ര ഗർഭസ്ഥ ശിശു ദിനം ആചരിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയോ ജീവന് ഭീഷണി അല്ലെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ പാടില്ലെന്നാണ് കത്തോലിക്കയുടെ മത പഠനത്തിൽ പറയുന്നത്. ഗർഭച്ഛിദ്രത്തിനെതിരെയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെ പറ്റിയും അവബോധം വളർത്താനാണ് അന്താരാഷ്ട്ര ഗർഭസ്ഥ ശിശു ദിനം ആചരിക്കുന്നത്.
കൂടാതെ യേശുക്രിസ്തു മാതാവിന്റെ ഉദരത്തിൽ ജന്മം കൊണ്ടു എന്ന് വിശ്വസിക്കുന്ന പ്രഖ്യാപനത്തിന്റെ പെരുന്നാളും ഇതേ ദിവസമാണ് ആഘോഷിക്കുന്നത്. ഗർഭച്ഛിദ്രവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മൂലം ജനിക്കുന്നതിന് മുമ്പ് തന്നെ ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ശിശുക്കളെ അനുസ്മരിച്ച് കൊണ്ടാണ് ക്രിസ്ത്യാനികൾ ഈ ദിനം ആചരിക്കുന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അന്താരാഷ്ട്ര ഗർഭസ്ഥ ശിശു ദിനം ആചരിക്കാൻ ആരംഭിച്ചത്.
ജീവന്റെ തുടക്കം ഗർഭധാരണം മുതലാണെന്നും, അത് മുതൽ തന്നെ ആ ജീവന് ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും ഉള്ള സന്ദേശം നൽകി കൊണ്ടാണ് ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്. അർജന്റീനയുടെ മുൻ പ്രസിഡന്റ് കാർലോസ് മെനെം പ്രഖ്യാപനത്തിന്റെ തിരുനാൾ ഗർഭസ്ഥ ശിശു ദിനമായി ആചരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 1999 മാർച്ച് 25 ന് അർജന്റീനയുടെ തലസ്ഥനമായ ബ്യൂണസ് അയേഴ്സിൽ വെച്ചായിരുന്നു അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ ഫോറം നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം (2015 ലെ കണക്ക്) ഇന്ത്യയിൽ പ്രതിവർഷം 15.6 ദശലക്ഷം ഗർഭച്ഛിദ്രം നടത്തുന്നുണ്ട്. അതായത് പ്രത്യുൽപാദന ശേഷിയുള്ള 1,000 സ്ത്രീകളിൽ 47 പേർ പ്രതിവർഷം ഗർഭച്ഛിദ്രം നടത്തുന്നുണ്ട്. ഈ ഗർഭഛിദ്രങ്ങളിൽ നാലിൽ ഒന്ന് ഗർഭച്ഛിദ്രങ്ങൾ മാത്രമാണ് സർക്കാർ അല്ലെങ്കിൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്നത്. എന്നാൽ നാലിൽ മൂന്ന് വിഭാഗം ആളുകളും ഗർഭച്ഛിദ്രത്തിന്റെ സ്വയം ഉപയോഗിക്കാവുന്ന മാർഗങ്ങളിലൂടെയാണ് ഗർഭച്ഛിദ്രം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...