ലോകത്തിൽ  ഇത്രയുമധികം പ്രതിസന്ധി നഴ്സുമാർ അനുഭവിച്ച വർഷങ്ങൾ വേറെ വന്നുകാണില്ല. മാറി മാറി വരുന്ന കോവിഡ് (Covid19) വക ഭേദങ്ങളും  രോഗികളും നഴ്സുമാർക്ക് നൽകുന്നത് എടുത്താൽ പൊങ്ങാത്ത അത്രയും ഭാരമാണ് എങ്കിലും കൈ മെയ് മറന്നുള്ള അവരുടെ പ്രവർത്തനമാണ് കോവിഡ് പ്രതസന്ധിയിൽ ലോകത്തിന് ഏറ്റവും അധികം ആശ്വാസമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നഴ്സസ് ദിനത്തിൻറെ ചരിത്രം


മേയ് 12 ആണ് ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത് നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതൽ ലോക നഴ്സിങ് സമിതി (International Council of Nurses )ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.


ALSO READ : ജെറുസലേമിൽ ഇസ്രയേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്


ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറന്‍സിന് താല്‍പ്പര്യം. 


ALSO READ : Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്


അതിനായി അവര്‍ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രീമിയന്‍ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നല്‍കിയ 38 നേഴ്‌സുമാരോടൊന്നിച്ച്‌ സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്ബിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീര്‍ത്തത്. പകല്‍ ജോലി കഴിഞ്ഞാല്‍ രാത്രി റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവര്‍ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവര്‍ രോഗികള്‍ക്ക് മാലാഖയായി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക