ജെറുസലേമിൽ ഇസ്രയേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്

Written by - Zee Malayalam News Desk | Last Updated : May 9, 2021, 11:15 AM IST
  • ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളെറിഞ്ഞുവെന്ന് പൊലീസ് പറയുന്നു
  • തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു
  • സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു
  • എന്നാൽ 13 പേരെ അറസ്റ്റ് ചെയ്തെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്
ജെറുസലേമിൽ ഇസ്രയേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജെറുസലേം: ജെറുസലേമിൽ ഇസ്രായേലി (Israel) പൊലീസും പലസ്തീൻ (Palestine) പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരിക്കേറ്റു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും (Jerusalem) പ്രക്ഷോഭകരും പൊലീസും (Police) തമ്മിൽ ഏറ്റുമുട്ടിയത്.

ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളെറിഞ്ഞുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ 13 പേരെ അറസ്റ്റ് (Arrest) ചെയ്തെന്നാണ് പ്രതിഷേധക്കാർ (Protesters) ആരോപിക്കുന്നത്. സംഭവത്തിൽ 53 പേർക്ക് പരിക്കേറ്റുവെന്ന് പലസ്തീനിയൻ റെഡ് ക്രോസ് അറിയിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് റബ്ബർ ബുള്ളറ്റുകളും സൗണ്ട് ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.

ALSO READ: Israel ൽ തീർഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 44 മരണം

വെള്ളിയാഴ്ചയാണ് ഇസ്ലാം മത വിശ്വാസികളുടെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പൊലീസ് അതിക്രമം നടന്നത്. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാൽ ആയിരക്കണക്കിന് പലസ്തീനികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പൊലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കും പരിക്കേറ്റിരുന്നു.

ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്. അഖ്സയിൽ നടന്ന അക്രമത്തിൽ 200ൽ അധികം സാധാരണക്കാർക്ക് പരിക്കേറ്റു. രണ്ട് പേർ മരിച്ചു. പരിക്കേറ്റവരിൽ 88 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്റ് എമർജൻസി സർവീസ് അറിയിച്ചു. അക്രമത്തിൽ 17 ഇസ്രയേലി പൊലീസുകാർക്ക് പരിക്കേറ്റതായി ഇസ്രയേൽ പൊലീസും പറയുന്നു.

ALSO READ: Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്

അക്രമത്തിൽ ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പുമായി രം​ഗത്തെത്തി. തീ കൊണ്ട് കളിക്കരുതെന്നാണ് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പേരെടുത്ത് അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ഇസ്രയേലിനോട് സൈനിക നടപടികൾ നിർത്തണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലുകൾ ഗൗരവതരമാണെന്നും അത്തരം നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിയമവിരുദ്ധമാണെന്നും ഇത് സംഘർഷങ്ങൾക്ക് കാരണമാകുമെന്നും യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു.

ഇറാൻ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പലസ്തീൻ പ്രദേശങ്ങളിൽ സായുധ ചെറുത്ത് നിൽപ്പ് തുടരണമെന്ന് അയതോല്ല അലി ഖമേനി പറഞ്ഞു. എന്നാൽ എല്ലാ അക്രമങ്ങൾക്കും കാരണം പലസ്തീനികളാണെന്നും തങ്ങളുടെ സേനയ്ക്ക് എതിരായ ആക്രമണങ്ങൾക്കെതിരെ ശഖ്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സേന പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News