മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. സമസ്ത മേഖലകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നുവരുമ്പോൾ വെർച്വൽ ലോകത്തെ സ്ത്രീ  പ്രാതിനിധ്യത്തെക്കുറിച്ചാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ വനിത ദിനത്തിൽ ഓർമപ്പെടുത്തുന്നത്. 'ഡിജിറ്റൽലോകം എല്ലാവർക്കും- നവീകരണവും സങ്കേതിക വിദ്യയും ലിംഗസമത്വത്തിന്' എന്നതാണ് ഇത്തവണത്തെ സന്ദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെർച്വൽ റിയാലിറ്റി ലോകത്താണല്ലോ ഇപ്പോൾ നമ്മളെല്ലാം. അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.  മനുഷ്യന്റെ ദൈനംദിന ജീവിതത്തെ പൂർണമായും ഓട്ടോമേറ്റ് ചെയ്യാവുന്ന സാങ്കേതിക വിദ്യകൾ നിലവിലുള്ള ഇക്കാലത്ത് ലിംഗസമത്വത്തിന് സാങ്കേതികവിദ്യയുടെ കൂട്ട് കൂടി വേണം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സാമൂഹികതലങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നതിലും മാത്രമല്ല, സമത്വമെന്നൊരാശയം ഇന്ന് വെർച്വൽ ആവുക കൂടിയാണ്.


ഡിജിറ്റൽ ലോകത്തിന് സ്ത്രീകൾ നൽകുന്ന സംഭാവനകളെക്കുറിച്ച് എത്ര പേർക്കറിയാം. ലിംഗവ്യത്യാസം സാങ്കേതിക വിദ്യയുടെ മുഴുവൻ സാധ്യതകളുടെ സ്ത്രീകൾക്കായി അൺലോക്ക് ചെയ്യുന്നതിൽ നിന്നും തടയപ്പെടുന്നുണ്ടോ?  സയൻസ്- ടെക്നോളജി- എഞ്ചിനീയറിംങ്- മാത്തമാറ്റിക്സ് എന്നീ മേഖലയിലെ വിദ്യാഭ്യാസക്കുറവ് ടെക്നോളജി വളർച്ചയിലെ സ്ത്രീ പ്രാതിനിധ്യം പിന്നോട്ടാക്കുന്നുണ്ടോ?


ALSO READ : International Women’s Day 2023: മുന്നേറാനുള്ള കരുത്ത്; അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും


അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം 2050ൽ 75 ശതമാനം ജോലികളും STEM മേഖലയുമായി ബന്ധപ്പെട്ടാകും. ലോകത്താകമാനം നോക്കിയാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ജോലി ചെയ്യുന്നത് വെറും 22 ശതമാനം സ്ത്രീകൾ മാത്രമാണ്. ഓൺലൈൻ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഡിജിറ്റൽ ലോകത്ത് നിന്ന് വലിയൊരു ശതമാനം സ്ത്രീകളെ മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് കണക്കുകൾ. 125 രാജ്യങ്ങളിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തകരിൽ നടത്തിയ സർവേയിൽ 73 ശതമാനം പേരും തങ്ങളുടെ ജോലിക്കിടെ ഓൺലൈൻ അക്രമത്തിന് ഇരയായതായി കണ്ടെത്തി. 


2022ലെ ജെൻഡർ സ്നാപ്ഷോട്ട് റിപ്പോർട്ട് പ്രകാരം 51 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 38 ശതമാനം സ്ത്രീകളും ഓൺലൈൻ അതിക്രമം നേരിടുന്നുണ്ട്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ റിപ്പോർട്ട് പ്രകാരം 2022 വരെയുള്ള കണക്ക് പ്രകാരം 63 ശതമാനം സ്ത്രീകൾ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. പുരുഷൻമാർ 69 ശതമാനവും. അതേസമയം ഡിജിറ്റൽ ടെക്നോളജി സ്ത്രീശാക്തീകരണത്തിനായി തുറന്നിട്ട വാതിലുകളെയും കാണാതിരിക്കാനാകില്ല. പെൺകുട്ടികളെയും പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഉൾക്കൊള്ളാനുള്ള ഇടം നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുമുണ്ട്. എല്ലാത്തരം അസമത്വങ്ങളും ഇല്ലാതാക്കാനുള്ള അവസരംമൊരുക്കാനും ഡിജിറ്റൽ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 


ഡിജിറ്റൽ ലോകത്തെ സുരക്ഷിതവും കൂടുതൽ ഉൾക്കൊള്ളുന്നതും കൂടുതൽ തുല്യവുമാക്കാനുള്ള ശ്രമങ്ങളിലേക്ക് സർക്കാരിനെയും ആക്ടിവിസ്റ്റുകളെയും സ്വകാര്യ മേഖലകളേയും ക്ഷണിക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ 2023ലെ മാർച്ച് എട്ട്. ആഗോള പ്രതിസന്ധികളെ പലതും നേരിടുന്നുണ്ടാവാം. എന്നാൽ സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കും എല്ലാ മനുഷ്യർക്കും ഭൂമിയിലെ മറ്റ് ജീവിതങ്ങൾക്കും വേണ്ടി കൈകോർക്കൂ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.