International Women’s Day 2023: മുന്നേറാനുള്ള കരുത്ത്; അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

International Womens Day History And Significance: സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നതിനുമായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 10:50 AM IST
  • സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു
  • പിന്നീട് 1911-ൽ ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
  • ഇതിനുശേഷം, 1975 മാർച്ച് എട്ടിന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി വനിതാ ദിനം അംഗീകരിച്ചു.
International Women’s Day 2023: മുന്നേറാനുള്ള കരുത്ത്; അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

എല്ലാ വർഷവും മാർച്ച് എട്ടിന് ലോകമെമ്പാടും അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നു. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നതിനുമായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. 

വനിതാ ദിനത്തിന്റെ ചരിത്രം

1908-ൽ ന്യൂയോർക്കിൽ നടന്ന ഒരു റാലിക്ക് വനിതാ ദിനത്തിന്റെ രൂപീകരണവുമായി വലിയ ബന്ധമുണ്ട്. 1908-ൽ 12,000 മുതൽ 15,000 വരെ സ്ത്രീകൾ ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു. തങ്ങളുടെ ജോലി സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ഇതോടൊപ്പം ജോലിക്കനുസരിച്ചുള്ള ശമ്പളം നൽകണം. വോട്ടവകാശം ലഭിക്കണം എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.

ഈ റാലി നടന്ന് ഒരു വർഷത്തിന് ശേഷം, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. പിന്നീട് 1911-ൽ ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഇതിനുശേഷം, 1975 മാർച്ച് എട്ടിന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി വനിതാ ദിനം അംഗീകരിച്ചു.‌

വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യം

സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം നൽകുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, ഓരോ സ്ത്രീക്കും അവരുടെ അവകാശങ്ങൾ ലഭ്യമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഇതോടൊപ്പം ഏത് മേഖലയിലും സ്ത്രീകളോടുള്ള വിവേചനം തടയുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിവസം, സ്ത്രീകളുടെ അവകാശങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും അവരെ ബോധവത്കരിക്കുന്നതിനുമായി നിരവധി പരിപാടികളും പ്രചാരണങ്ങളും സംഘടിപ്പിക്കാറുണ്ട്.

വനിതാ ദിനം 2023; പ്രമേയം

ഐക്യരാഷ്ട്രസഭ മാർച്ച് എട്ടിന് ആദ്യമായി അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ചപ്പോൾ അതിന്റെ പ്രമേയം 'ഭൂതകാലത്തെ ആഘോഷിക്കുക, ഭാവി ആസൂത്രണം ചെയ്യുക' എന്നതായിരുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും" എന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News