Myanmar: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് Internet Service പുനഃസ്ഥാപിച്ചു
സൈനിക അട്ടിമറിക്കെതിരെ (Military Coup) ഞായറാഴ്ച്ച പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ എത്തിയതോടെ നിർത്തി വെച്ചിരുന്ന ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു.
Myanmar: സൈനിക അട്ടിമറിക്കെതിരെ (Military Coup) ഞായറാഴ്ച്ച പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ എത്തിയതോടെ നിർത്തി വെച്ചിരുന്ന ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു. ശനിയാഴ്ചയാണ് മ്യാൻമറിലെ ഇന്റർനെറ്റ് സർവീസുകൾ പൂർണമായും നിർത്തിവെച്ചത്.
ശനിയാഴ്ച സൈനിക അട്ടിമറിയെ അപലപിച്ച കൊണ്ടുള്ള പ്രതിഷേധം അതിശക്തമായതിനെ തുടർന്നാണ് ഇന്റർനെറ്റ് സർവീസ് പൂർണ്ണമായും നിർത്താനുള്ള നടപടി സ്വീകരിച്ചത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ വെള്ളിയാഴ്ച ട്വിറ്ററും (Twitter) ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തു. നേരത്തെ ഫേസ്ബുക്കും (Facebook) ഭാഗികമായി ബാൻ ചെയ്തിരുന്നു. ഇതിനെ തുടർന്ന് പതിനായിര കണക്കിന് ആളുകളാണ് സൈനിക അട്ടിമറിയെ അപലപിച്ച് കൊണ്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് തങ്ങളുടെ ഫോണുകളിൽ ഇന്റർനെറ്റ് സർവീസ് (Internet) ലഭിക്കുകയായിരുന്നുവെന്ന് ജനങ്ങൾ അറിയിച്ചു. പ്രതിഷേധക്കാർ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിയുടെ കൊടിയുടെ നിറമായ ചുവപ്പ് കളറിലുള്ള ഷർട്ടുകളും, കൊടികളും ബലൂണുകളുമായി ആണ് എത്തിയത്.
ALSO READ: Myanmar ൽ സ്ഥിതി അതിരൂക്ഷം : Facebook ന്റെ പ്രവർത്തനം നിർത്തലാക്കി തുടങ്ങി
ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു.
പട്ടാള ഭരണത്തിൻ കീഴിലാണ് മ്യാൻമർ (Myanmar) 2011 വരെ ഭരണം മുന്നോട്ടു കൊണ്ടുപോയത്. നേരത്തെ വർഷങ്ങളോളം വീട്ടുതടവിലായിരുന്നു Aung San Suu Kyi. തിരഞ്ഞെടുപ്പ് കഴിഞ്ഞ് Aung San Suu Kyi യുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ഭരണം ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ സൈനിക നടപടിയെന്നത് ശ്രദ്ധേയമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...