പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഒമ്പതായി കുറയ്ക്കാനൊരുങ്ങി ഇറാഖ്. കുടുംബ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെ അനുവദിക്കുന്ന ബില്‍ പാർലമെന്റിൽ അവതരിപ്പിക്കാനാണ് ഇറാഖിന്റെ നീക്കം. ഇറാഖിന്റെ ഈ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു മുമ്പും സമാന രീതിയിലുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എതിർപ്പുയർന്നതിനെ തുടർന്ന് ഇത് പിൻവലിച്ചിരുന്നു. ചേംബറിൽ ഭൂരിപക്ഷമുള്ള ഷിയാ ​ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചതോടെയാണ് വീണ്ടും ബില്‍ അവതരിപ്പിക്കാന്‍ ഇറാഖ് സര്‍ക്കാർ ഒരുങ്ങുന്നത്.
 
ബില്ലിലൂടെ 1959ലെ വ്യക്തി നിയമം ഭേദ​ഗതി ചെയ്യാനാണ് ശ്രമം. ഇതുപ്രകാരം കുടുംബ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം വീണ്ടും മത അധികാരികൾക്ക് ലഭിക്കും. ഇറാഖി രാജവാഴ്ച്ചയുടെ തകർച്ചയ്ക്ക് ശേഷം 1959ലെ നിയമത്തിലൂടെ കുടുംബ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മത അധികാരികളില്‍ നിന്ന് ഭരണകൂടത്തിനും ജുഡീഷ്യറിക്കും കൈമാറിയിരുന്നു.


അതേസമയം, അനന്തരവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് പുതിയ ബിൽ കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ബില്‍ പാസായാല്‍ പെണ്‍കുട്ടികൾക്ക് ഒമ്പതും ആൺകുട്ടികൾക്ക് പതിനഞ്ചുമാകും വിവാഹ പ്രായം. യൂണിസെഫിന്റെ കണക്ക് പ്രകാരം രാജ്യത്ത് 28 ശതമാനം പെണ്‍കുട്ടികളും പതിനെട്ട് വയസ്സിന് മുന്നേ വിവാഹിതരാകുന്നവരാണ്. 


Read Also: ഒന്നര വർഷത്തിന് ശേഷം മനീഷ് സിസോദിയയ്ക്ക് ജാമ്യം
  
വിവിധ മനുഷ്യവകാശ സംഘടനകളും സാമൂഹിക കൂട്ടായ്മകളും  ബില്ലിനെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. പുതിയ ബിൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്ക്  വെല്ലുവിളിയാണെന്ന് അവർ പറയുന്നു. ബാല വിവാഹം സ്‌കുളൂകളിലെ കൊഴിഞ്ഞ് പോക്ക് കൂട്ടുമെന്നും നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഢനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.


ഈ നിയമം നടപ്പിലാക്കുന്നത് രാജ്യത്തെ മുന്നോട്ട് അല്ല പിന്നോട്ടാണ് നയിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സ്ഥാപനമായ ഹ്യുമൺ റൈറ്റ്‌സ് വാച്ച് (എച്ച് ആര്‍ ഡബ്ല്യു) ഗവേഷക സാറാ സന്‍ബര്‍ പറഞ്ഞു. കളിസ്ഥലങ്ങളിലും സ്‌കൂളുകളിലുമാണ് കുട്ടികള്‍ ഉണ്ടായിരിക്കേണ്ടതെന്നും അല്ലാതെ വിവാഹ വസ്ത്രത്തില്ലെന്നും സന്‍ബര്‍ പറഞ്ഞു. 


സുന്നി, ഷിയാ മത നിയമങ്ങളാണ് ബില്ലിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. എന്നാല്‍ ഇറാഖിലെ മറ്റ് മതങ്ങളെയോ വിഭാഗങ്ങളെ കുറിച്ച് ഇതിൽ പറഞ്ഞിട്ടില്ല. കുട്ടികളെ അനാവശ്യ ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നിയമമെന്നാണ് അധികാരികൾ വാദിക്കുന്നത്. അതേസമയം, ബാല വിവാഹങ്ങൾ കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ അവർ അവഗണിക്കുന്നു എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.