റമദാന് മാസത്തില്‍ മനുഷ്യരെ കൊന്നെടുക്കുന്നവര്‍ എന്ത് മുസ്ലിംങ്ങളാണ്: ശൈഖ് ഹസീന
പരിശുദ്ധ റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നെടുക്കുന്നവർ എന്ത് മുസ്ലിംങ്ങൾ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.
ധാക്ക: പരിശുദ്ധ റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നെടുക്കുന്നവർ എന്ത് മുസ്ലിംങ്ങൾ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.
ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്റ്റാറന്‍റിുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.അതേ സമയം ബന്ദികളാക്കിയ മുഴുവൻ സൈന്യം മോചിപ്പിച്ചു. ആറ് ഭീകരരെ സൈനിക നീക്കത്തിൽ വധിച്ചിട്ടുണ്ട്. കമാൻഡോ ഒാപറേഷൻ പൂർത്തിയായിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.