മോസ്കോ : ഇന്ത്യയിൽ തീവ്രവാദ ആക്രമണം ലക്ഷ്യമിട്ട ഇസ്ലമിക് സ്റ്റേറ്റ് തീവ്രവാദി റഷ്യയിൽ പിടിയിൽ. ഭരകക്ഷിയുടെ നേതൃനിരയിലെ ഒരു ഉന്നത നേതാവിന് വധിക്കാൻ പദ്ധതിയിട്ട് വന്ന ഐഎസിന്റെ ചാവേർ ഭീകരൻ റഷ്യൻ ഫെഡറെൽ സെക്യൂരിറ്റി സെർവീസിന്റെ (എഫ്എസ്ബി) പിടിയിലായെന്ന് റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്ണിക് റിപ്പോർട്ട് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദയിൽ പ്രതികാരം ചെയ്യുന്നതിനായിട്ടാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് ഭീകരൻ പറയുന്ന വീഡിയോ റഷ്യയുടെ ഫെഡറൽ ഏജൻസി പുറത്ത് വിട്ടു. മധ്യയേഷ്യൻ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ചാവേർ ആക്രമണത്തിലൂടെ ഇന്ത്യയിലെ ഭരണകക്ഷിയുടെ നേതൃനിരയിലുള്ള നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഭീകരരനെയാണ് പിടികൂടയതെന്ന് എഫ്എസ്ബി പ്രസ്താവനയിലൂടെ അറിയിച്ചു.


ALSO READ : Somalia hotel attack: സൊമാലിയയിലെ ഹോട്ടലിൽ ബന്ദികളാക്കിയവരിൽ 12 പേരെ ഭീകരർ വധിച്ചതായി റിപ്പോർട്ട്


തർക്കിയിൽ നിന്ന് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ മാസത്തിനിടെയൊണ് ഐഎസിലേക്ക് ഭീകരനെ റിക്രൂട്ട് ചെയ്യുന്നത്. ടെലിഗ്രാം ആപ്പിലൂടെ ചാവേർ ആക്രമണത്തിനും മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്കുമുള്ള പഠിപ്പിക്കലും സഹായങ്ങളും സജ്ജമാക്കിയിരുന്നതെന്ന് എഫ്എസ്ബിയുടെ പ്രസ്താവനയിൽ പറയുന്നു. 


ടൈംസ് നൗ ചാനലിന്റെ സംവാദ ഷോയ്ക്കിടെ ബിജെപിയുടെ പുറത്താക്കപ്പെട്ട നേതാവ് നുപൂർ ശർമ നടത്തിയ പ്രസ്താവന രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് വിമർശനങ്ങൾക്ക് ഇടയാക്കി. പ്രധാനമായും മുസ്ലിം അറബ് രാഷ്ട്രങ്ങളാണ് ഇന്ത്യയോട് പ്രതിഷേധം പ്രകടിപ്പിച്ചത്. പിന്നീട് ഇന്ത്യ അറബ് രാഷ്ട്രങ്ങളോട് വിശദീകരണം നൽകുകയും ചെയ്തു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.