Somalia hotel attack: സൊമാലിയയിലെ ഹോട്ടലിൽ ബന്ദികളാക്കിയവരിൽ 12 പേരെ ഭീകരർ വധിച്ചതായി റിപ്പോർട്ട്

Somalia hotel attack: 24 മണിക്കൂറിന് ശേഷവും ‌‌ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 10:17 AM IST
  • രണ്ട് കാർ ബോംബ് സ്ഫോടനങ്ങളും വെടിവെപ്പും നടത്തിയാണ് വെള്ളിയാഴ്ച വൈകിട്ട് ഹയാത്ത് ഹോട്ടലിലേക്ക് തീവ്രവാദികൾ പ്രവേശിച്ചത്
  • സൊമാലിയയിലെ അൽ ഷബാബ് വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
Somalia hotel attack: സൊമാലിയയിലെ ഹോട്ടലിൽ ബന്ദികളാക്കിയവരിൽ 12 പേരെ ഭീകരർ വധിച്ചതായി റിപ്പോർട്ട്

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ഹയാത്ത് ഹോട്ടലിൽ അൽ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിന് ശേഷവും ‌‌ബന്ദികളെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് കാർ ബോംബ് സ്ഫോടനങ്ങളും വെടിവെപ്പും നടത്തിയാണ് വെള്ളിയാഴ്ച വൈകിട്ട് ഹയാത്ത് ഹോട്ടലിലേക്ക് തീവ്രവാദികൾ പ്രവേശിച്ചത്. സൊമാലിയയിലെ അൽ ഷബാബ് വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

“ഇതുവരെ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, കൂടുതലും സാധാരണക്കാരാണ്,” ഇന്റലിജൻസ് ഓഫീസർ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. തോക്കുധാരികൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിരവധി പേരെ ബന്ദികളാക്കിയിരുന്നു. ഇത് കെട്ടിടത്തിലേക്ക് വലിയ ആയുധങ്ങൾ പ്രയോ​ഗിക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരെ തടഞ്ഞതായും മുഹമ്മദ് പറഞ്ഞു. കെട്ടിടത്തിലേക്കുള്ള പ്രവേശനം വിലക്കാൻ തീവ്രവാദികൾ പടിക്കെട്ടുകൾ തകർത്തു. ഹോട്ടലിനുള്ളിൽ തീവ്രവാദികളോട് പോരാടുന്നവരിൽ അർദ്ധസൈനിക വിഭാഗമായ ഗഷാൻ ഉൾപ്പെടുന്നുവെന്ന് സേനയുമായി പരിചയമുള്ള മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഹോട്ടലിന്റെ നിയന്ത്രണം തീവ്രവാദികളിൽ നിന്ന് പിടിച്ചെടുക്കാൻ സർക്കാർ സേന ശ്രമിക്കുന്നതിനിടെ സ്ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ALSO READ: Somalia: സൊമാലിയയിൽ തീവ്രവാദി ആക്രമണം; ഹയാത്ത് ഹോട്ടൽ ഭീകരരുടെ നിയന്ത്രണത്തിലെന്ന് റിപ്പോർട്ട്

ഹോട്ടലിന്റെ നിരവധി ഭാഗങ്ങൾ പോരാട്ടത്തിൽ തകർന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കി. മെയ് മാസത്തിൽ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സംഭവമാണ് വെള്ളിയാഴ്ച നടന്ന ആക്രമണം. ആക്രമണത്തെ അപലപിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ്, ഭീകരവാദത്തെ നേരിടാനുള്ള സോമാലിയൻ, ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി. "പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ പൂർണമായി സുഖം പ്രാപിക്കട്ടെ, സൊമാലിയൻ സുരക്ഷാ സേനയെ അഭിനന്ദിക്കുന്നു," യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയിൽ പറഞ്ഞു.

ജിഹാദിസ്റ്റ് ഗ്രൂപ്പിന്റെ പ്രസ്താവനകൾ നിരീക്ഷിക്കുന്ന എസ്ഐടിഇ ഇന്റലിജൻസ് ഗ്രൂപ്പിന്റെ അറിയിപ്പ് പ്രകാരം അൽ ഖ്വയ്ദയുമായി ബന്ധമുള്ള അൽ ഷബാബ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 10 വർഷത്തിലേറെയായി സോമാലിയൻ സർക്കാരിനെ താഴെയിറക്കാൻ അൽ ഷബാബ് പോരാടുകയാണ്. ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കി ഭരണം നടത്താൻ സ്വന്തം സർക്കാർ സ്ഥാപിക്കാനാണ് അൽ ഷബാബിന്റെ പോരാട്ടം. നിയമനിർമ്മാതാക്കളും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും സന്ദർശിക്കുന്ന പ്രധാന ഇടമാണ് ഹയാത്ത് ഹോട്ടൽ. ഇവരിൽ ആരെങ്കിലും ഉപരോധത്തിൽ കുടുങ്ങിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News