ഐ.എസ് ലൈംഗിക അടിമകളെ ഫേസ്ബുക്ക് വഴി വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഐ.എസ് ഭീകര സംഘടന ലൈംഗിക അടിമകളെ ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വില്‍പ്പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
വാഷിംഗ്ടണ്‍: ഐ.എസ് ഭീകര സംഘടന ലൈംഗിക അടിമകളെ ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വില്‍പ്പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഓഫേര്‍സ് എന്ന പേരിലാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.സംഘടനയുടെ മൂലധനം ഉയര്‍ത്തുന്നതിനു വേണ്ടിയാണ് ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.മെയ് 20 ന് മുഖം മറച്ച രണ്ട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അബു അസാദ് അര്‍മാനി എന്ന ഐ.എസ് ഭീകരന്‍ പോസ്റ്റ് ചെയ്തിരുന്നു. 8000 ഡോളര്‍ ആണ് പെണ്‍കുട്ടികള്‍ക്ക് ഇതില്‍ വിലയിട്ടിരിക്കുന്നത്.
ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്തതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.സൈനികപരമായ തിരിച്ചടികള്‍ നേരിടുന്നതിനാല്‍ സാമ്പത്തികമായി ഐ.എസ് ബുദ്ധിമുട്ടുന്നുണ്ട്. അതുകൊണ്ടാണ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ വില്‍ക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.