Tel Aviv: ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരമധ്യത്തില്‍ പ്രധാനമന്ത്രിയുടെ നഗ്‌നപ്രതിമ... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസ്രായേലിന്‍റെ (Israel) തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ (Benjamin Netanyahu)  പൂര്‍ണകായ  നഗ്‌നപ്രതിമ സ്ഥാപിച്ചത്.  ഇരിക്കുന്ന നിലയിലാണ് ചാര നിറത്തിലുള്ള  പ്രതിമ നിര്‍മ്മിച്ചിരിയ്ക്കുന്നത്. 


തികച്ചും ആകസ്മികമായി നഗര മധ്യത്തില്‍  പ്രതിമ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ  നഗരസഭ അധികൃതര്‍ രംഗത്തെത്തി. പ്രതിമയുടെ ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും  പ്രതിമ നീക്കാന്‍  ഉത്തരവിട്ടുകൊണ്ടുള്ള നോട്ടീസ് സ്ഥാപിക്കുകയും ചെയ്തു.



രാജ്യം ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ നഗ്‌നപ്രതിമ നഗര ഹൃദയത്തില്‍   പ്രത്യക്ഷപ്പെട്ടത്. 


എന്നാല്‍, പ്രതിമ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.   പ്രതിമയുടെ  ശില്പി ആരെന്ന് കണ്ടെത്തുന്ന  തിരക്കിലാണ് പോലീസ്.


മുന്‍പും നെതന്യാഹുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ നഗരത്തില്‍  പ്രത്യക്ഷപ്പെട്ടിരുന്നു. 


കോവിഡ് വ്യാപനം തടയുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹുവിനെതിരേ കനത്ത  പ്രതിഷേധം നടന്നിരുന്നു.  കൂടാതെ, അഴിമതിക്കേസില്‍ നെതന്യാഹുവിനെതിരേ കേസും  നിലനില്‍ക്കുന്നുണ്ട്.


ഇസ്രയേലിനെ ഏറ്റവുമധികം കാലം ഭരിച്ച നേതാവാണ്‌  ബഞ്ചമിന്‍ നെതന്യാഹു... 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.