ടെല്‍ അവീവ്: കോവിഡ് വാക്സിന്റെ നാലാമത്തെ ഡോസ് നൽകുന്നത് സംബന്ധിച്ച് പഠനങ്ങൾ ആരംഭിച്ച് ഇസ്രയേൽ. ടെല്‍ അവീവിനടുത്തുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥരാണ് നാലാമത്തെ ഡോസ് വാക്സിൻ നൽകുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്തുന്നത്. 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കും പ്രതിരോധശേഷി കുറവുള്ളവര്‍ക്കും നാലാമത്തെ ഷോട്ട് നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച വിദ​ഗ്ധ സംഘം ശുപാര്‍ശ ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ നാലാമത്തെ ഷോട്ടിന്റെ ഫലങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് മറ്റ് വിദഗ്ധര്‍ വാദിച്ചു. കൂടാതെ, കൂടുതൽ വാക്സിൻ നൽകുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ബാധിക്കുമെന്നും പ്രായമായവരെയാണ് ഇത് കൂടുതൽ ബാധിക്കുകയെന്നും വിദ​ഗ്ധർ പറയുന്നു. കാര്യക്ഷമമായ പൊതുജനാരോഗ്യ സംവിധാനമുള്ള ഇസ്രായേലിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ ആദ്യ ഡോസും പിന്നീട് ബൂസ്റ്റര്‍ ഷോട്ടുകളും നൽകിയത് വിജയകരമായിരുന്നു. ഷോട്ടുകള്‍ എത്രത്തോളം ഫലപ്രദമാണെന്നും എത്ര നാളാണ് ഇതിന്റെ സംരക്ഷണം നിലനിൽക്കുന്നത് എന്നും മുന്‍കൂട്ടി വിലയിരുത്താന്‍ അത് സഹായകമായി.


ALSO READ: Teenagers Vaccination: കുട്ടികൾക്ക് കോവാക്സിൻ മാത്രം, മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം


ഷെബ മെഡിക്കല്‍ സെന്ററില്‍ നാലാമത്തെ ഡോസ് വാക്സിനെ  സംബന്ധിച്ച് പഠനം നടത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ഇതിന് യുഎസ് പിന്തുണയുള്ളതായും റിപ്പോർട്ടുകളുണ്ട്. നാലാമത്തെ ഡോസ് നല്‍കണോ, ഏത് വിഭാ​ഗത്തിന് നൽകണം എന്നീ കാര്യങ്ങൾ തീരുമാനിക്കുന്നതിന് മുമ്പ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.