Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്
ഇസ്രായേലിലെ ഒരു ആരോഗ്യ ഉദ്യോഗസ്ഥനാണ് ഈ വിവരം നൽകിയത്. ഇതിനൊപ്പം ബ്രിട്ടനും അയർലൻഡും പുതിയ വേരിയന്റുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ജറുസലേം: കൊറോണ വൈറസ് ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കുകയും അണുബാധയുടെ കേസുകൾ അതിവേഗം വർദ്ധിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് -19 ന്റെ പുതിയ വകഭേദം ഇസ്രായേലിൽ കണ്ടെത്തി (Indian COVID-19 variant in Israel.
ഇസ്രായേലിലെ ഒരു ആരോഗ്യ ഉദ്യോഗസ്ഥനാണ് ഈ വിവരം നൽകിയത്. ഇതിനൊപ്പം ബ്രിട്ടനും അയർലൻഡും പുതിയ വേരിയന്റുകളെക്കുറിച്ച് (Indian Covid Variant) അന്വേഷിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിൽ ഇതുവരെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ഭാരതത്തിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ (Corona Virus) പുതിയ വകഭേദം എട്ടുപേരിൽ സ്ഥിരീകരിച്ചതായി ഇസ്രായേൽ ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രായേലിൽ ഏഴ് ഇന്ത്യൻ വകഭേദങ്ങളാണ് കണ്ടെത്തിയതെന്ന് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർ വിദേശത്ത് നിന്നും വന്നവരാണെന്നും മന്ത്രാലയം അറിയിച്ചു.
Also Read: Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ
പുതിയ വേരിയന്റുകളിൽ വാക്സിന്റെ ഫലം ഭാഗികം
ഇന്ത്യൻ വേരിയന്റായ കോവിഡ് -19 നെതിരെ ഫൈസർ / ബയോടെക് വാക്സിൻ അധികം ഫലം ചെയ്യുന്നില്ലയെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഫൈസർ വാക്‌സിൻ ഈ വൈറസിനെതിരെ കാര്യമായ ഫലപ്രാപ്തിയില്ലയെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറലായ ഹെജി ലെവിയും പറഞ്ഞു.
ഇസ്രായേലിൽ ആളുകളോട് മുഖത്ത് നിന്നും മാസ്കുകൾ നീക്കാൻ ആദേശം
ഇസ്രായേലിൽ ഏകദേശം 9.3 ദശലക്ഷം ജനസംഖ്യയുണ്ട്. 16 വയസ്സിനു മുകളിലുള്ള 81 ശതമാനം പൗരന്മാർക്കും താമസക്കാർക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. ഇതിനൊപ്പം കോവിഡ് -19 അണുബാധകളുടെയും അതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണം ഗണ്യമായി കുറഞ്ഞു വരികയാണ്. ഇതിനുശേഷം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ഇസ്രായേൽ ഒഴിവാക്കിയിരുന്നു. മാസ്ക് നീക്കംചെയ്യാൻ ഉത്തരവിട്ട ലോകത്തിലെ ആദ്യത്തെ രാജ്യമായിരുന്നു ഇസ്രായേൽ.
Also Read: തടസങ്ങൾ ഒഴിയാൻ ഗണപതിയെ പ്രാർത്ഥിക്കൂ
2110 സജീവ കേസുകൾ മാത്രമാണ് ഇസ്രായേലിൽ ഇപ്പോൾ ഉള്ളത്
ഇസ്രയേലിൽ ഇതുവരെ എട്ട് ലക്ഷത്തിമുപ്പത്തിയേഴായിരത്തി മുന്നൂറ്റി അമ്പത്തിയേഴായിരം പേർക്കാണ് കോവിഡ്19 ബാധിച്ചത്. ഇതിൽ 6346 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നിരുന്നാലും, ഇതുവരെ എട്ട് ലക്ഷത്തിഇരുപത്തിയെട്ടായിരത്തി തൊള്ളായിരത്തിരണ്ടുപേരെ സുഖപ്പെടുത്തി. നിലവിൽ 2110 സജീവ കേസുകൾ മാത്രമാണ് ഇസ്രായേലിൽ ഉള്ളത്.
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 2,59, 170 പേർക്ക് രോഗം ബാധിച്ചു
ചൊവ്വാഴ്ച ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അവസാന 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തി അൻപത്തിയോൻമ്പതിനായിരത്തി നൂറ്റിയെഴുപത് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1761 പേർക്ക് ജീവന് നഷ്ടപ്പെട്ടു. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1, 53,21,089 കവിഞ്ഞു. മൊത്തം മരണസംഖ്യ 1,80,530 ആയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തൊട്ടാകെയുള്ള 1,54,761 പേർ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...