ഇസ്രയേലിന് നേരം വൻ ആക്രമണം അഴിച്ച് വിട്ട് ഹമാസ്. അയ്യായിരത്തിലധികം റോക്കറ്റുകൾ ആണ് രാജ്യത്ത് വർഷിച്ചത്. ഗാസയില്‍നിന്ന് ദക്ഷിണ ഇസ്രയേലിലേക്ക് തോക്കുധാരികളായ ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറുകയായിരുന്നു. ഇതോടെ ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ. റോക്കറ്റ് ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ നാല് പേര് കൂടെ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ ഇനിയും സ്ഥിതീകരണം ഉണ്ടായിട്ടില്ല. 16 ലധികം ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചയോടെ അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ആരംഭം കുറിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ​ഗ്രനേഡ് ആക്രമണവും വെടിവെപ്പും രാജ്യത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം അൽ അഖ്‌സ പള്ളിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ ആക്രമണമെന്നാണ് ഇതിനു പിന്നാലെ സംഭവത്തിൽ ഹമാസ് വിശദീകരണം നൽകിയിരിക്കുന്നത്.


ALSO READ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദിക്ക്


പ്രധാനപ്പെട്ട ഇസ്രയേൽ ന​ഗരങ്ങളായ  ജെറുസലേം, ടെൽ അവീവ് എന്നിവിടങ്ങളില് അടക്കം വലിയ തരത്തിലുള്ള ആക്രമണമാണുണ്ടായത്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടതിന് പിന്നാലെയാണ് പലസ്തീൻ സായുധ  സംഘം യുദ്ധസമാനമായ ആക്രമണത്തിന് തുടക്കമിട്ടിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇതോടെ ഇസ്രായേൽ അടിയന്തിര ഉന്നതതല യോഗം ചേർന്ന് യുദ്ധത്തിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഈ ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നൽകേണ്ടി വരുമെന്നും ഇസ്രയേൽ പ്രതിരോധ വക്താവ് പ്രതികരിച്ചു. 


 ഇതിനു മുന്നേയുള്ള സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ഹമാസ് പ്രകോപനം സൃഷ്ടിച്ചതിനെതിരെ ഇസ്രയേൽ നൽകിയ തിരിച്ചടികളിൽ എല്ലാം വലിയ തരത്തിലുള്ള നാശനഷ്ടങ്ങൾ ആണ് ഉണ്ടാക്കിയിട്ടുള്ളത്. ആക്രമണത്തിൽ സാാരണക്കാരായ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാൽ കുറച്ച് മാസങ്ങളായി സമാധാനപരമായ അന്തരീക്ഷമായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ. ആ സാഹചര്യമാണ് ഹമാസിന്റെ അപ്രതീക്ഷിതമായ ഈ ആക്രമണത്തിലൂടെ ഇല്ലാതായിരിക്കുന്നത്. ഇത് ആ​ഗോളതലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.