Nobel Prize 2023: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദിക്ക്

Nobel Prize for peace 2023:  തടവിലാക്കപ്പെടുന്നതിന് മുമ്പ്, ഇറാനിലെ നിരോധിത ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു മൊഹമ്മദി. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 05:08 PM IST
  • സെന്റർ സ്ഥാപിച്ച ഇറാനിയൻ സമാധാന നൊബേൽ സമ്മാന ജേതാവ് ഷിറിൻ എബാദിയുമായി മുഹമ്മദിക്ക് അടുപ്പമുണ്ട്.
Nobel Prize 2023: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദിക്ക്

ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്കാരം കരസ്ഥമാക്കി ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദി. ഇറാനിലെ സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ പോരാടിയ നർഗസ് മുഹമ്മദി ഇപ്പോഴും ജയിലിലാണ്. തടവിലാക്കപ്പെടുന്നതിന് മുമ്പ്, ഇറാനിലെ നിരോധിത ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു മൊഹമ്മദി. സെന്റർ സ്ഥാപിച്ച ഇറാനിയൻ സമാധാന നൊബേൽ സമ്മാന ജേതാവ് ഷിറിൻ എബാദിയുമായി മുഹമ്മദിക്ക് അടുപ്പമുണ്ട്.

 അവൾ സ്ത്രീകൾക്ക് വേണ്ടി വ്യവസ്ഥാപിതമായ വിവേചനത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടുന്നു, ഓസ്ലോയിൽ സമ്മാനം പ്രഖ്യാപിച്ച നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർ ബെറിറ്റ് റെയ്സ്-ആൻഡേഴ്സൺ പറഞ്ഞു.

ALSO READ: യോൺ ഫോസേ സാഹിത്യത്തിനുള്ള നോബേൽ കരസ്ഥമാക്കി

ഈ വർഷത്തെ മത്സരാർത്ഥികളിൽ ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും ഉൾപ്പെട്ടിരുന്നു. ഇവരെയെല്ലാം മറികടന്നാണ് സ്ത്രീപക്ഷ പോരാട്ടത്തിന് ജയിൽവാസത്തിലുള്ള നർഗസ് മുഹമ്മദി പുരസ്കാരത്തിന് അർഹയായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News