Israeli missiles hit Iran: സംഘർഷം തുറന്ന പോരിലേക്ക്; ഇറാന്‍ നേരെ മിസൈൽ തൊടുത്ത് ഇസ്രയേൽ
Iran Israel Conflict: ഇസ്ഫഹാൻസ്, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
വാഷിങ്‌ടൺ: ഇസ്രയേൽ ഇറാൻ സംഘർഷം തുറന്ന പോരിലേക്കെന്ന് റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഡ്രോൺ മിസൈൽ ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷം ഇറാനിലേക്ക് മിസൈലുകൾ തൊടുത്തിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേലിന്റ മിസൈലുകൾ ഇറാനിൽ പതിച്ചതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കും
ഇസ്ഫഹാൻസ്, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നതാൻസ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിർണായക പ്രദേശമാണ് ഇസ്ഫഹാൻസ് പ്രവിശ്യ. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാൻ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങൾ തിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്.
Also Read: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!
ഏപ്രിൽ 13 ന് ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണീ തിരിച്ചടി. ഇസ്രായേലിന് നേരെ ഇറാൻ 300 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായിട്ടാണ് പുറത്തുവന്ന റിപ്പോർട്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ ഇസ്രായേൽ നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.