വാഷിംഗ്ടൺ: ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക. ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഇറാന്റെ എണ്ണം കയറ്റുമതിയെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം ഇറാനെതിരെ പ്രത്യാക്രമണം ചർച്ച ചെയ്യാനായി ഇസ്രായേൽ വാർ ക്യാബിനറ്റ് കൂടി. ഇത് അഞ്ചാം തവണയാണ് ക്യാബിനറ്റ് കൂടുന്നത്.
എന്നാൽ അമേരിക്ക അടക്കമുള്ള സഖ്യകക്ഷികൾ തിരിച്ചടിക്കാൻ ഒരുങ്ങുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവർ ഇസ്രയേൽ പ്രതികാരം നടപടികളിലേക്ക് നീങ്ങിയാൽ പിന്തുണക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
ALSO READ: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം
തിരിച്ചടിക്കണമെന്ന് ഇസ്രയേൽ യുദ്ധകാല മന്ത്രിസഭയിൽ അഭിപ്രായം ഉയർന്നിരുന്നുവെങ്കിലും തീരുമാനമെടുത്തില്ല. ഇറാനെപ്പോലെ വലിയൊരു രാജ്യവുമായി യുദ്ധം ആരംഭിച്ച് പശ്ചിമേഷ്യയെ യുദ്ധമുഖത്തേക്ക് എത്തിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ. അമേരിക്കയിലെയും ബ്രിട്ടനിലെയും ആഭ്യന്തര സ്ഥിതിയും ഈ വിലയിരുത്തലിന് കാരണമാകുന്നു. തിരിച്ചടിക്കാൻ പിന്തുണ നൽകില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ വ്യക്തമാക്കുമ്പോൾ, പ്രതിരോധത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ബൈഡൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.