Israel-Palestine conflict: സംഘര്‍ഷത്തിന് വിരാമം, ഫലം കണ്ടത് ഈജിപ്തിന്റെ ഇടപെടല്‍
11 ദിവസമായി നടന്നുവരുന്ന ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷത്തിനു (Israel-Palestine conflict) താല്‍ക്കാലിക വിരാമം, ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Gaza City: 11 ദിവസമായി നടന്നുവരുന്ന ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷത്തിനു (Israel-Palestine conflict) താല്‍ക്കാലിക വിരാമം, ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ (cease-fire) ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെ ഗാസ മുനമ്പിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികള്‍ക്ക് വിരമമാവും. ആക്രമണം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദവും ഈജിപ്തിന്റെയും ഖത്തറിന്‍റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളുമാണ് സംഘര്‍ഷത്തിന് വിരമാമിട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വെടിനിര്‍ത്തല്‍ ഒരുപോലെ ഒരേസമയം നടക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലായിരുന്നു ലോക രാഷ്ട്രങ്ങള്‍. എന്നാല്‍, വെടിനിര്‍ത്തല്‍ അംഗീകരിച്ചതോടെ ഗാസയില്‍ പാലസ്തീനികള്‍ ആഹ്ലാദപ്രകടനം നടത്തി.
Also Read: Israel-Palestine conflict: ഐക്യരാഷ്ട്ര സഭയിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ
11 ദിവസം നീണ്ട സംഘര്‍ഷം കനത്ത നാശനഷ്ടമാണ് വരുത്തിയത്. സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 232 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ ഇതുവരെ 1710 പേര്‍ക്ക് പരിക്കേറ്റു. 58,000 പലസ്തീന്‍കാര്‍ പലായനം ചെയ്തു. ഗാസയിലെ 50 ല്‍ ഏറെ സ്കൂളുകള്‍ക്കും നാശമുണ്ടായി. റോക്കറ്റാക്രമണങ്ങളില്‍ ഇസ്രയേലില്‍ ഒരു കുട്ടിയടക്കം 12 പേര്‍ കൊല്ലപ്പെട്ടു.
Also Read: അയവില്ലാതെ ഇസ്രയേൽ-പലസ്തീൻ സംഘർഷം; ഗാസയിൽ മരണം 132 ആയി
അതേസമയം, വെടിനിര്‍ത്തള്‍ തീരുമാനം UN സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് സ്വാഗതം ചെയ്തു. രാജ്യത്ത് സമാധാനം പുന: സ്ഥാപിക്കുന്നതിനപ്പുറം ഇസ്രയേൽ, പലസ്തീൻ നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തിന്‍റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിയ്ക്കുന്നതിനായി ചര്‍ച്ചകള്‍ ( "serious dialogue") ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...