ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഇസ്രയേലില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. സൂപ്പര്‍നോവ സംഗീത പരിപാടി നടന്ന ഗ്രൗണ്ടില്‍ നിന്ന് 250ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹമാസ് ആദ്യം ലക്ഷ്യം വെച്ച ആക്രമണങ്ങളിലൊന്നായിരുന്നു സൂപ്പര്‍നോവ സംഗീത പരിപാടി. സൈനികരടക്കം നൂറുകണക്കിന് ഇസ്രയേല്‍ പൗരന്‍മാര്‍ ഹമാസിന്റെ കസ്റ്റഡിയിലാണ്. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 400 പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.


ഹമാസിന് നേരെ ഇസ്രയേൽ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ശനിയാഴ്ച ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ ശക്തമായ തിരിച്ചടിയാണ് നടത്തുന്നത്. ഇസ്രയേലിന്റെ ആക്രമണം ശക്തമായതിനെ തുടർന്ന് ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.


ALSO READ: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്


74,000ത്തോളം പേര്‍ സ്‌കൂളുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഗാസയില്‍ 23 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനങ്ങളോട് ​ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ശനിയാഴ്ച ഇസ്രയേലിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസിന്റെ നടപടിയെ ന്യായീകരിച്ച് ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യ രംഗത്തെത്തി. അല്‍ അഖ്സ പള്ളിയുടെ കാര്യത്തില്‍ തീക്കൊള്ളികൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ചെവിക്കൊള്ളാത്തതിലുള്ള തിരിച്ചടിയാണ് ഹമാസിന്റെ നടപടിയെന്നും ഹമാസ് തലവന്‍ ഇസ്മായീല്‍ ഹനിയ്യ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.