Israel Spy Software | പെഗാസസിൻറെ ആഘാതം മാറും മുൻപ് അടുത്ത വിവാദം, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഹേ ഹേ
6 മാസം നീണ്ട അന്വേഷണത്തിലൂടെയാണ് ഗാർഡിയൻ വിവരങ്ങൾ കണ്ടെത്തിയത്. 30 രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തി, പലരെയും വിവാദത്തിൽപ്പെടുത്തി
പെഗാസസ് എന്ന ഇസ്രയേൽ ചാരസോഫ്റ്റ്‌വെയർ തൊടുത്ത് വിട്ട കൊടുങ്കാറ്റിന്റെ ആഘാതം മാറുന്നതിന് മുന്നേ മറ്റൊരു വെളിപ്പെടുത്തൽ കൂടി പുറത്ത്‌വന്നിരിക്കുന്നു. ഹേയെന്ന ചാരസോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്.വ്യാജ പ്രചരണങ്ങളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇടപെട്ടെന്നാണ് കണ്ടെത്തൽ.
6 മാസം നീണ്ട അന്വേഷണത്തിലൂടെയാണ് ഗാർഡിയൻ വിവരങ്ങൾ കണ്ടെത്തിയത്. 30 രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്തി, പലരെയും വിവാദത്തിൽപ്പെടുത്തി, ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ലിങ്ക്‌ഡ് ഇൻ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി തുടങ്ങിയവയാണ് ഹൊഹേയെക്കുറിച്ച് പുറത്ത്‌വരുന്ന വിവരം.
പണം വാങ്ങി ആർക്കെതിരെയും വ്യാജപ്രചാരണം നടത്താൻ തയ്യാറാണ് ഹൊഹേയ്ക്ക് പിന്നിലെ ടീം.ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ അൽ ഹനാനാണ് ഈ ടീമിന് പിന്നിൽ . പ്രത്യേക സോഫ്റ്റ്‌വേർ വഴി അയ്യായിരത്തോളം ബോട്ടുകൾ ഉണ്ടാക്കിയായിരുന്നു ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയത്.റേഡിയോ ഫ്രാൻസ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവർത്തകരാണ് ഹൊഹേയെ സമീപിക്കുകയും ഒരു ആഫ്രിക്കൻ രാജ്യത്തിലെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ഇടപെടണമെന്ന് പറയുകയും ചെയ്തു.
വ്യാജ അക്കൗണ്ടുകൾ എങ്ങനെ നുണപ്രചാരണത്തിനായി ഉപയോഗിക്കണമെന്ന് ഹനാൻ തന്നെ വിശദീകരിച്ചു. ഇത് ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. 6 മണിക്കൂർ ദൈർഘ്യമുള്ള ഈ വീഡിയോയിലാണ് നിരവധി രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഇടപെട്ടെന്നും അതിൽ 27 സ്ഥലത്ത് വിജയിച്ചെന്നും ഹനാൻ അവകാശപ്പെട്ടത്.ഇന്ത്യയിൽ ഒരു വന്പൻ കന്പനിക്ക് വേണ്ടി വ്യവസായ തർക്കത്തിൽ ഇടപെട്ടെന്നും ഹനാൻ വെളിപ്പെടുത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...