ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 34 പേർ കൊല്ലപ്പെട്ടു. ആക്രമണം ഉണ്ടായത് യുഎന്നിന്റെ സ്‌കൂളിന് നേരെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിര്‍ബന്ധമാക്കി അബുദാബി


ആക്രമണത്തിൽ സ്‌കൂളിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂര്‍ണമായി തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ആറു പേര്‍ യുഎന്‍ ജീവനക്കാരാണ്. ഒളിത്താവളമായും ആക്രമണത്തിന് പദ്ധതികളിടാനും സ്‌കൂളുകളെ ഹമാസ് മറയാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിനാല്‍ ഇടയ്ക്കിടെ ഗാസയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ കനത്ത ആക്രമണം നടത്താറുണ്ട്.


Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!


 


ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന് സമീപമുള്ള ഒരു വീടിന് നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. 21 വയസ്സ് വരെയുൾപ്പെടുന്ന  ആറ് സഹോദരന്മാരും സഹോദരിമാരും ഉള്‍പ്പെടെ 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിനോളം ആളുകള്‍ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധം നിലവിൽ 11-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.