Covid Vaccine For Palestine: കാലാവധി കഴിഞ്ഞ വാക്സിൻ വേണ്ടെന്ന് പാലസ്തീൻ,കരാറിൽ നിന്നും പിൻവാങ്ങി
കാലാവധി തീരാറായ വാക്സിനുകള്‍ നല്‍കിയതോടെയാണ് ഫലസ്തീന്‍ അതോറിറ്റി പിന്മാറിയത്
പാലസ്തീൻ: കാലാവധി കഴിഞ്ഞ വാക്സിൻ തങ്ങൾക്ക് വേണ്ടെന്ന് ഇസ്രായേലിനോട് പാലസ്തീൻ. ഇതോടെ വാക്സിൻ കൈമാറ്റ കരാറിൽ നിന്ന് പാലസ്തീൻ പിൻവാങ്ങി. 1.4 മില്യൺ കോവിഡ് വാക്സിനുകളാണ് പാലസ്തീന് കൊടുക്കാമെന്ന് ഇസ്രായേൽ പറഞ്ഞത്. കാലാവധി തീരാൻ കുറച്ച് ദിവസങ്ങൾ മാത്രമെയുള്ള ഫൈസർ വാക്സിനായിരുന്നു ഇത്.
ALSO READ: പലസ്തീന് ഒരു മില്യൺ ഡോസ് Covid vaccine നൽകാൻ ഇസ്രയേൽ തീരുമാനം
കാലാവധി തീരാറായ വാക്സിനുകള്‍ നല്‍കിയതോടെയാണ് ഫലസ്തീന്‍ അതോറിറ്റി പിന്മാറിയത്. നേരത്തെ യു.എൻ അടക്കമുള്ള രാജ്യങ്ങൾ പാലസ്തീന് വാക്സിൻ നൽകണമെന്ന് കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതോടെ തർക്കങ്ങൾക്കിടയിലും മഞ്ഞരുക്കം ഉണ്ടാവുന്നത് ലോകമാകെ ആശ്വസിച്ചിരുന്നു
Also Read: Gas Pipe Line പൊട്ടിത്തെറിച്ച് ചൈനയിൽ 12 പേർ മരിച്ചു, 138 പേർക്ക് പരിക്ക്.
ഫലസ്തീന്‍ അതോറിറ്റി ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് ഇസ്രായേലിന് തിരികെ നല്‍കണം എന്ന നിബന്ധനയോടെയാണ് 1.4 മില്യന്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായേല്‍ പാലിച്ചില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...