Gas Pipe Line പൊട്ടിത്തെറിച്ച് ചൈനയിൽ 12 പേർ മരിച്ചു, 138 പേർക്ക് പരിക്ക്

ഇന്ന് രാവിലെ 6 മണിക്ക് നഗരത്തിലെ വ്യാപാര കേന്ദ്രത്തിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പൊട്ടിത്തെറിയുണ്ടാകുന്ന സിസിടിവി ദൃശ്യങ്ങൾ ചൈനയിലെ പ്രദേശിക മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 07:12 PM IST
  • ഇന്ന് രാവിലെ 6 മണിക്ക് നഗരത്തിലെ വ്യാപാര കേന്ദ്രത്തിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
  • ഏകദേശം 150 പേരെ ഷിയാൻ നഗരത്തിൽ നിന്ന് മാറ്റിപാർപ്പിച്ചു.
  • 37 ഓളം പേരുടെ സ്ഥിതി അതീവ ഗുരുതരം.
  • രാവിലെ സാധനങ്ങൾ വാങ്ങിക്കാനും ആഹാരം കഴിക്കാനുമായി നിരവധി പേർ മാർക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു
Gas Pipe Line പൊട്ടിത്തെറിച്ച് ചൈനയിൽ 12 പേർ മരിച്ചു, 138 പേർക്ക് പരിക്ക്

Hong Kong : ചൈനയിൽ (China) ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ച് 12 പേർ മരിച്ചു. 138 പേർക്ക് പരിക്കെന്ന് റിപ്പോർട്ട്. മധ്യ ചൈനയിലെ ഹുബ്യു (Hubei) പ്രവശ്യയിലെ ഷിയാൻ (Shiyan) നഗരത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

ഏകദേശം 150 പേരെ ഷിയാൻ നഗരത്തിൽ നിന്ന് മാറ്റിപാർപ്പിച്ചു. 37 ഓളം പേരുടെ സ്ഥിതി അതീവ ഗുരുതരം.

ALSO READ: മലയാളി എഞ്ചിനിയറും മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു,രക്ഷിക്കാൻ ചാടിയാളെയും കാണാനില്ല

ഇന്ന് രാവിലെ 6 മണിക്ക് നഗരത്തിലെ വ്യാപാര കേന്ദ്രത്തിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പൊട്ടിത്തെറിയുണ്ടാകുന്ന സിസിടിവി ദൃശ്യങ്ങൾ ചൈനയിലെ പ്രദേശിക മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

ALSO READ: Myanmar Plane Crash: സൈനീക വിമാനം തകർന്ന് വീണ് മ്യാൻമറിൽ 12 പേർ മരിച്ചു

രാവിലെ സാധനങ്ങൾ വാങ്ങിക്കാനും ആഹാരം കഴിക്കാനുമായി നിരവധി പേർ മാർക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമായതിനാൽ അവ‍‍ക്കാവശ്യമുള്ള രക്തം ദാനം ചെയ്യാ നഗരത്തിലെ വിവിധ ആശുപത്രികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിസിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News