2012 എന്ന ഹോളിവുഡ് ചിത്രവും മായൻ കലണ്ടറുമായിരുന്നു ഒരു കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്തിരുന്ന ലോകാവസാന വാർത്തകൾ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഐസക് ന്യൂട്ടൻറെ ലോകാവസാനം പ്രവചനം സൂചിപ്പിക്കുന്ന കത്താണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1706-ൽ ന്യൂട്ടൻ എഴുതിയ കത്താണ് പുറത്ത് വിട്ടത്. ഇതിൻ പ്രകാരം ഇനി 38 വർഷങ്ങൾ മാത്രമാണ് ലോകാവസാനത്തിനായി ബാക്കിയുള്ളത്. ജറുസലേമിലെ ഹീബ്രു സർവ്വകലാശാലയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. ഇതിനോടകം കത്ത് വൈറലായിട്ടുണ്ട്.


കൃത്യമായി പറഞ്ഞാൽ 2060-ൽ ലോകം ആവസാനിക്കുമെന്നാണ് കത്തിലുള്ളത്. ഇത് വൈകിയാലും നേരത്തെയാകാൻ സാധ്യതയൊന്നുമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.  എന്നാൽ കത്തിൻറെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.


1689-ൽ ബ്രിട്ടിഷ് പാർലമെൻറിൽ തെരഞ്ഞെടുക്കപ്പെട്ട് തിരിച്ച് വന്നതോടെയാണ് ന്യൂട്ടൻ രോഗശയ്യയിലായത്.  പിന്നീട അവസാന കാലത്ത് ഈയത്തിൽനിന്നും രസത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയും വർഷങ്ങളോളം അതിൻറെ ഗവേഷണത്തിനായി ചിലവഴിക്കുകയുമുണ്ടായി. 1725 ആയപ്പോഴേക്കും തീർത്തും തളർന്ന അവസ്ഥയിലേക്ക് എത്തി. തന്റെ 85-ആം വയസ്സിൽ കൃത്യമായി പറഞ്ഞാൽ 1727 മാർച്ച് 20-ന്‌ അന്തരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.