Joe Biden and G20 Summit: മനുഷ്യാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ
Joe Biden and G20 Summit: ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദി - ബൈഡൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുനേതാക്കളേയും കാണണമെന്ന ആവശ്യം അമേരിക്കൻ മാധ്യമങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അത്തരമൊരു വാർത്താസമ്മേളനത്തിന് അനുമതി നൽകിയിരുന്നില്ല
Joe Biden and G20 Summit: മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്‍റെ പ്രാധാന്യവും ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിൽ സിവിൽ സമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങൾക്കും ഉള്ള സുപ്രധാന പങ്കിനെയും കുറിച്ച് പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ.
Also Read: PM Modi Birthday: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനായി വന്‍ തയ്യാറെടുപ്പ്, ആയുഷ്മാൻ ഭവ: പരിപാടി ആരംഭിക്കും
ജോ ബൈഡൻ, ഇന്ത്യയിൽ നടന്ന G20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, ഞായറാഴ്ച വിയറ്റ്നാമിലേക്ക് പുറപ്പെട്ടിരുന്നു. അവിടെ അദ്ദേഹം വിയറ്റ്നാമീസ് ജനറൽ സെക്രട്ടറി എൻഗുയെൻ ഫു ട്രംഗിനെയും മറ്റ് പ്രധാന നേതാക്കളെയും സന്ദർശിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്തു. ശേഷം മാധ്യമങ്ങളെ കണ്ട അവസരത്തിലാണ് G20ഉച്ചകോടിയുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം എങ്ങനെ തുടരുമെന്ന് ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Weekly Tarot Prediction: ഈ ആഴ്ച 4 രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങൾ!! വന്‍ നേട്ടങ്ങൾ
മോദിയുടെ നേതൃത്വത്തിനും ന്യൂഡൽഹിയിൽ G20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും നന്ദി പറയുന്നതായി ബൈഡൻ ഞായറാഴ്ച പറഞ്ഞു. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രിയുടെ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്തും എന്നതിനെക്കുറിച്ച് കാര്യമായ ചർച്ചകൾ നടത്തിയിട്ടുണ്ട്, ബൈഡൻ ഹനോയിയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ തന്‍റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തിയ ബൈഡൻ, മോദിയുമായി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധ പങ്കാളിത്തം ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനും ഇരു രാജ്യങ്ങളും പ്രതിജ്ഞയെടുത്തു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദി - ബൈഡൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുനേതാക്കളേയും കാണണമെന്ന ആവശ്യം അമേരിക്കൻ മാധ്യമങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അത്തരമൊരു വാർത്താസമ്മേളനത്തിന് അനുമതി നൽകിയില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് മോദി - ബൈഡൻ കൂടിക്കാഴ്ച നടന്നതെന്നും, അക്കാരണത്തലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്നും പിന്നീട് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന സാധാരണ ഉഭയകക്ഷി സന്ദർശനമായിരുന്നില്ലയെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിരുന്നു.
മോദിയും ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത എന്നീ മൂല്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉള്‍പ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...