ജനീവ:  അടുത്ത പകർച്ചവ്യാധിയെ നേരിടാൻ ലോകത്തോട്  തയ്യാറായിരിക്കാൻ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന (WHO). കൊറോണ വൈറസ് ലോകത്തിലെ അവസാന പകർച്ചവ്യാധിയല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് (Tedros Adhanom Ghebreyesus).  


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ പൊതുജനാരോഗ്യത്തിൽ നിക്ഷേപം നടത്താൻ അദ്ദേഹം ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.  കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ മഹാമരിയായ കൊറോണ വൈറസിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.  ശേഷം അത് വ്യാപിച്ച് ആഗോളതലത്തിൽ ഏതാണ്ട് 27.19 പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.  കൂടാതെ ജീവന് പൊലിഞ്ഞത് 8,88,362 പേർക്കാണ്. 


Also read: ദുരന്തമുണ്ടാക്കാനുള്ള പാചക കുറിപ്പാണ് ആ തീരുമാനം: WHO


അതിനിടയിലാണ് ഇത് ലോകത്തെ അവസാനത്തെ പകർച്ചവ്യാധിയല്ലെന്നും അടുത്ത പകർച്ചവ്യാധി വരുമ്പോൾ അതിനെ നേരിടാൻ നാം കൂടുതൽ തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടനാ തലവൻ മുന്നറിയിപ്പ് നൽകിയത്.