ബെയ്ജിങ്: ചൈനീസ് ശതകോടീശ്വരനും പ്രമുഖ ഓൺലൈൻ സ്ഥാപനമായ ആലിബാബയുടെ സ്ഥാപകനുമായ ജാക് മായെ കാണനില്ലെന്ന അഭ്യൂഹം ശക്തമാകുന്നു. കഴിഞ്ഞ രണ്ട് മാസമായി ജാക് മായെ ഒരു പൊതുവേദിയിൽ പോലും കാണനിടയായിട്ടല്ല. ഇതെ തുടർന്നാണ് മായെ കാണാനില്ലന്ന് അഭ്യൂഹത്തിന് കൂടുതൽ ശക്തി പ്രാപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാക് മാ തൻ്റെ തന്നെയായ ടാലൻ്റ് ഷോയായ ആഫ്രിക്കാസ് ബിസിനെസ് ഹീറോസൻ്റെ അവസാന എപ്പിസോഡിലും കണ്ടിരുന്നില്ല. നവംബറിൽ ഷോയുടെ അവസാന എപ്പിസോഡിൽ ജഡ്ജായി എത്തേണ്ടതായിരുന്നു ജാക് മാ (Jack Ma). എന്നാൽ മറ്റ് കാരണങ്ങളാൽ മായ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്ന് അലിബാബയുടെ വക്താവ് അറിയച്ചിരുന്നു. അതോടൊപ്പം അലിബാബയുടെ വെബ്സൈറ്റിൽ നിന്ന് മായുടെ ചിത്രവും നീക്കം ചെയ്തിട്ടുണ്ട്. മാ അവസാനമായി ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത് ഒക്ടോബർ പത്തിനാണ്.


ALSO READ: സുലൈമാനിയുടെ കൊലയാളികൾ ഭൂമി സുരക്ഷിതമായി ജീവിക്കില്ലെന്ന് Iran


കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനീസ് സർക്കാരിൻ്റെ ബാങ്കിങ് മേഖലയെ വിമർശിച്ചതിനെ തുടർന്ന് മായുടെ ആൻ്റ ​ഗ്രൂപ്പിനെതിരെ ചൈന (China) തിരിയുകെയായിരുന്നു. ചൈനയുടെ സാമ്പത്തിക മേഖല വയസന്മാരുടെ ക്ലബാണെന്നാണ് മാ വിശേഷിപ്പിച്ചത്. ഇത് ഷി ജിങ് പിങിൻ്റെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ചൊടിപ്പിക്കുകയായിരുന്നു.


ALSO READ: COVID-19 അവസാനത്തെ മഹാമാരിയല്ല, ​ പാഠങ്ങള്‍ പഠിക്കാനുള്ള സമയമെന്ന് ലോകാരോഗ്യ സംഘടന


ഇതോടെ അലിബാബയക്കെതിരെ (Alibaba) സർക്കാർ വിവിധ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. ആൻ്റ് ​ഗ്രൂപ്പിനുളള്ള നിക്ഷേപം തടയാൻ ഷി ചിൻ പിങ് നേരിട്ട് ഇടപ്പെട്ടുയെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആൻ്റിനെതിരെ ഡിസംബറിൽ ചൈനീസ് സർക്കാർ കുത്തിക നിരോധന നിയമത്തിൽ അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy