സുലൈമാനിയുടെ കൊലയാളികൾ ഭൂമി സുരക്ഷിതമായി ജീവിക്കില്ലെന്ന് Iran

സുലൈമാനിയെ വധിക്കാൻ വിവിധ ​ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം കൂട്ട് നിന്നെന്ന് ഇറാൻ. ആരെയും വെറുതെ വിടില്ലെന്ന് ഇറാൻ

Written by - Zee Malayalam News Desk | Last Updated : Jan 3, 2021, 07:28 PM IST
  • സുലൈമാനിയെ വധിക്കാൻ വിവിധ ​ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം കൂട്ട് നിന്നെന്ന് ഇറാൻ
  • ആരെയും വെറുതെ വിടില്ലെന്ന് ഇറാൻ
  • ​ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടണിനും ജർമനിക്കും നീക്കത്തിൽ പങ്കുണ്ടെന്ന് ഇറാൻ ആരോപിച്ചു
സുലൈമാനിയുടെ കൊലയാളികൾ ഭൂമി സുരക്ഷിതമായി ജീവിക്കില്ലെന്ന് Iran

ടെഹ്റാൻ: ഇറാൻ്റെ മുതിർന്ന സൈനിക നേതാവ് ഖാസിം സുലൈമാനിയെ വധിക്കാൻ അമേരിക്കയ്ക്കൊപ്പം ​ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, ഖത്തർ, ഇറാഖ്, സിറിയ, ലെബനൻ, ജോർദാനും യുറോപ്യൻ രാജ്യങ്ങളായ ബ്രിട്ടണും ജ‌ർമ്മനിക്കും പങ്കുണ്ടെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ. തങ്ങളുടെ മുതിർന്ന സൈനിക നേതാവിനെ വധിച്ചവരെയും അതിന് കൂട്ടു നിന്നവരെയും വെറുതെ വിടില്ലെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. 

വെള്ളിയാഴ്ച സുലൈമാനി കൊല്ലപ്പെട്ടതിന് ഒന്നാം വർഷത്തിൻ്റെ അനുസ്മരണ വേളയിലാണ് ഇക്കാര്യം അറിയിക്കുന്നത്. സുലൈമാനിയെ വധിക്കാൻ നിർദേശം കൊടുത്ത യുഎസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രമ്പ് (Donald Trump) പോലും സുരക്ഷതിനല്ലെന്ന് അനുസ്മരണ വേളയിൽ ഇറാൻ ജു‍ഡീഷ്യറിയുടെ പരമാധികാരി ഇബ്രാഹിം റായിസ് അറിയിച്ചു. കൊലയുമായി ബന്ധപ്പെട്ട ആരും ഭൂമിയിൽ സുരക്ഷിതരല്ലെന്ന് റായിസ് മുന്നറിയിപ്പായി പറഞ്ഞു. 2020 ജനുവരിയിൽ ബാ​ഗ്​ദാദ് വിമാനത്താവളത്തിൽ വെച്ചാണ് സുലൈമാനി യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

ALSO READ: രാഷ്ട്രീയ നേതാവുമായി അവിഹിത ബന്ധം, നര്‍ത്തകിയെ വെടിവെച്ചു കൊന്നു

സുലൈമാനിയെ (Qasem Soleimani) വധിക്കാനായി ബ്രിട്ടീഷ് ഏജൻസിക്കും ജർമ്മനിയുടെ എയർ ബേസിനും വ്യക്തമായ പങ്കുണ്ടെന്ന് നേരത്തെ ഇറാനിയൻ പ്രോസിക്യൂട്ടർ അലി അൽക്കാസിമെർ ആരോപിച്ചിരുന്നു. ലണ്ടണിൽ പ്രവർത്തിക്കുന്ന ജി 5 എസ് എന്ന ഏജൻസിക്ക് സുലൈമാനിയെ വധിക്കനുള്ള പദ്ധതിയിൽ പങ്കുണ്ടെന്നും അമേരിക്ക ജർമൻ വ്യോമതാളമാണ് വധിക്കാനായി ഉപയോഗിച്ചുയെന്നാണ് അൽക്കാസിമെർ അരോപ്പിക്കുന്നത്.

ALSO READ: Trump സുപ്രീം കോടതിയിലും തോറ്റു, ഇനി പടിയറക്കമല്ലാതെ വേറെ ഒന്നുമില്ല മുന്നിൽ

സുലൈമാനിയെ വധിച്ചവർക്കെതിരെ ഏത് തരത്തിലുമുള്ള പ്രതികരാം ചെയ്യാൻ ഇറാൻ (Iran) സജ്ജമാണെന്ന് എലൈറ്റ് കുഡ്സ് സേന തലവൻ ഘാനി ഇസ്മയിൽ പറഞ്ഞു. നിങ്ങളുടെ ഇടയിൽ നിന്ന് തന്നെ നിങ്ങൾ ചെയ്ത കുറ്റത്തിന് പ്രതികാരം ചെയ്യുന്ന ആൾ വരുമെന്ന് ഘനി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News