ഇന്ത്യക്കെതിരെ ഭീകരവാദത്തിന്റെ പാത തുറക്കണമെന്ന് പാകിസ്ഥാന് സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍
ഇന്ത്യക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ജിഹാദിസ്റ്റ് സംഘങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന് പാകിസ്താന്‍ സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍. ജെയ്ഷെയുടെ ആഴ്ചപതിപ്പായ ‘അൽ ഖല’ത്തിന്റെ എഡിറ്റോറിലിലാണ് മസൂദ് അസറിന്‍റെ പരാമർശം.
ന്യൂഡൽഹി: ഇന്ത്യക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ജിഹാദിസ്റ്റ് സംഘങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന് പാകിസ്താന്‍ സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍. ജെയ്ഷെയുടെ ആഴ്ചപതിപ്പായ ‘അൽ ഖല’ത്തിന്റെ എഡിറ്റോറിലിലാണ് മസൂദ് അസറിന്‍റെ പരാമർശം.
പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളിലൂടെ തങ്ങളുടെ സംഘത്തിന്റെ കൈക്കരുത്ത് തുറന്നുകാട്ടപ്പെടുന്നതാണെന്നും അസര്‍ കുറിക്കുന്നു. ഇന്ത്യ പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലെ സംഘർഷങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഇന്ത്യയുടെ അവസ്ഥ കണക്കാക്കണം.
സാര്‍ക്ക് ഉച്ചകോടി നമ്മള്‍ തന്നെ റദ്ദാക്കണം, നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാറും റദ്ദാക്കണം. കശ്മീരില്‍ ജിഹാദി പോരാട്ടങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ലേഖനം വാദിക്കുന്നു.
ഇന്ത്യക്കെതിരെ തിരിച്ചടിക്കണമെന്ന് മസൂദ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭീകര സംഘടനകളുടെ നേതാക്കളായ മസൂദ് അസർ, ഹാഫിസ് സഈദ് എന്നിവർക്കെതിരെ നടപടിയെടുക്കാൻ പാക് സർക്കാർ മടിക്കുന്നതെന്തുകൊണ്ടാണെന്ന് പ്രമുഖ പാകിസ്താൻ പത്രം ലേഖനത്തിലൂടെ ആഞ്ഞടിച്ചിരുന്നു.