ജയി൦സ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച ഷോൺ കോണറി അന്തരിച്ചു!!
മികച്ച സഹനടനുള്ള ഓസ്കാർ (Oscar Awards) പുരസ്കാരവും താരം നേടിയിട്ടുണ്ട്.
ലണ്ടൻ: അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സർ ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഏഴ് ബോണ്ട് സിനിമകളിൽ ജയിംസ് ബോണ്ട് എന്ന ഇതിഹാസ കഥാപാത്രമായി തിളങ്ങിയ വ്യക്തിയാണ് ഷോൺ. മികച്ച സഹനടനുള്ള ഓസ്കാർ (Oscar Awards) പുരസ്കാരവും താരം നേടിയിട്ടുണ്ട്.
ബഹമാസിൽ വച്ച് ഉറക്കത്തിലായിരുന്നു താരത്തിന്റെ മരണമെന്നു കുടുംബം അറിയിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന ഷോൺ (Sean Connery) ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ജെയിംസ് ബോണ്ടിനെ ആദ്യമായ് വെള്ളിത്തിരയിലെത്തിച്ച ഷോൺ ബോണ്ടായി ഏറ്റവും കൂടുതൽ തിളങ്ങിയ നടനാണ്.
ALSO READ || നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..
ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് ഷോൺ വേഷമിട്ട മറ്റ് ബോണ്ട് ചിത്രങ്ങൾ. 'The Untouchables' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് 1988 -ൽ ഷോണിന് ഓസ്കാർ പുരസ്‌കാര൦ ലഭിച്ചത്. മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ, രണ്ടു ബാഫ്ത പുരസ്കാരങ്ങൾ എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. 2003 ൽ പുറത്തിറങ്ങിയ 'League Of Extra Ordinary Gentlemen' ആണ് അവസാനമായി അഭിനയിച്ച ചിത്രം.