അന്താരാഷ്ട്രതലത്തില്‍ വീണ്ടും തിരിച്ചടി നേടി പാക്കിസ്ഥാന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മു-കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നീക്കത്തിന് റഷ്യ പിന്തുണ അറിയിച്ചു. കശ്മീര്‍ വിഭജനം സംബന്ധിച്ചുള്ള ഇന്ത്യയുടെ നീക്കം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ളതാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 


കൂടാതെ, ഷിംല കരാറിന്‍റെയും ലാഹോര്‍ പ്രഖ്യാപനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ അറിയിച്ചു. 


കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയിലെ പിരിമുറുക്കം വർദ്ധിപ്പിക്കരുതെന്ന് റഷ്യ പാകിസ്ഥാന് നിർദേശം നൽകി.


അതേസമയം, ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി ഒഴിവാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി രൂപപ്പെടുത്താനുമുള്ള ഇന്ത്യയുടെ തീരുമാനം മൂലം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.