കൊറോണപ്പേടി;മാസങ്ങളോളം സ്വിമ്മിംഗ് പൂളിലെ പൈപ്പ് തുറന്ന് വിട്ട് അദ്ധ്യാപിക;വാട്ടർ ബില്ല് കണ്ട് അന്തം വിട്ട് സ്കൂൾ അധികൃതർ
ജൂൺ അവസാനം മുതൽ സെപ്തംബർ ആദ്യം വരെയാണ് അദ്ധ്യാപിക ടാപ്പ് തുറന്ന് വിട്ടത്
ജപ്പാൻ: കോവിഡ് വരില്ലെന്ന് വിശ്വസിച്ച് മാസങ്ങളോളം പൈപ്പ് തുറന്നുവിട്ട സ്കൂളിന് ലഭിച്ചത് ലക്ഷങ്ങളുടെ വാട്ടർബില്ല്. 20 ലക്ഷത്തിന്റെ വാട്ടർബില്ലാണ് കൊറോണ പേടിയിൽ സ്കൂളിന് അടയ്ക്കേണ്ടി വന്നത്. സ്കൂളിലെ സ്വിമ്മിംഗ് പൂളിന്റ പൈപ്പാണ് തുറന്ന് വിട്ടത്.ജൂൺ അവസാനം മുതൽ സെപ്തംബർ ആദ്യം വരെയാണ് അദ്ധ്യാപിക ടാപ്പ് തുറന്ന് വിട്ടത്.
27,000 ഡോളറാണ് വാട്ടർ ബില്ലായി വന്നത്. ഇത് ഏകദേശം 20 ലക്ഷം രൂപ വരും. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കൊറോണ പിടിപെടുമെന്നാണ് അദ്ധ്യാപിക ധരിച്ചുവെച്ചത്.പുതിയ വെള്ളം ഒഴിക്കിവിടുന്നത് കൊറോണയെ തടയാൻസഹായിക്കുമെന്നുമാണ് അധ്യാപിക കരുതിയത്. അതിനാലാണ് വെള്ളം തുറന്ന് വിട്ടതെന്ന് അദ്ധ്യാപിക പറഞ്ഞതായി സ്കൂൾ അധികൃതർ പറയുന്നു.
ക്ലോറിൻ,ഫിൽട്ടറിംഗ് എന്നിവ വഴി പൂളിലെ വെള്ളം ശുദ്ധീകരിക്കുന്നതാണ്.എന്നാൽ ദിവസവും പുതിയ വെള്ളം ഉണ്ടാകുന്നതിലൂടെ കൊറോണ വരില്ലെന്നാണ് അദ്ധ്യാപിക പറയുന്നത്. എന്തായാലും ഇത് ചെയ്ത അദ്ധ്യാപികയുടെ പേര് വിവരം സ്കൂൾ പുറത്ത് വിട്ടിട്ടില്ല. രണ്ട് മാസം കൊണ്ട് 4,000 ടൺ അധികം വെള്ളമാണ് സ്കൂൾ ഉപയോഗിച്ചതായി കണക്കാക്കുന്നത്. 20 ലക്ഷത്തിന്റെ ബില്ലിന്റെ പകുതി സ്കൂളും,ബാക്കി അദ്ധ്യാപകരും സ്കൂളിലെ സൂപ്പർവൈസർമാരും ചേർന്ന് അടയ്ക്കണമെന്നാണ് നിർദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...