ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാൻ ജപ്പാനും രംഗത്ത്
ജപ്പാനുവേണ്ടി പ്രവർത്തിക്കുന്ന കമ്പനികളോട് ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിച്ച് ഇന്ത്യയിലേക്കൊ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാൻ ജപ്പാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ നിർണായക നീക്കവുമായി ജപ്പാനും രംഗത്ത്. ജപ്പാനുവേണ്ടി പ്രവർത്തിക്കുന്ന കമ്പനികളോട് ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിച്ച് ഇന്ത്യയിലേക്കൊ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാൻ ജപ്പാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് പ്ലാന്റുകൾ മാറ്റുന്ന കമ്പനികൾക്ക് 1615 കോടി രൂപയുടെ ഇളവുകളാണ് ജപ്പാൻ വാഗ്ദാനം ചെയ്തത്. മാത്രമല്ല ചൈനയിൽ നിന്നും ഇന്ത്യയിലേക്കോ, ബംഗ്ലാദേശിലേക്കൊ ഉത്പാദനം മറ്റുകയാണെങ്കിൽ ജപ്പാൻ സർക്കാർ നിർമ്മാതാക്കൾക്ക് സബ്സിഡി നൽകും. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് വിതരണ ശൃംഖല വൈവിധ്യ വത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാപ്പനീസ് സർക്കാരിന്റെ ഈ നീക്കം എന്നാണ്.
Also read: റഷ്യയുടെ COVID19 വാക്സിന്‍ സുരക്ഷിത൦? കുത്തിവെപ്പെടുത്ത് പ്രതിരോധ മന്ത്രി
ആസിയാൻ-ജപ്പാൻ വിതരണ ശൃംഖലയുടെ പുനസ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ വ്യാഴാഴ്ച ആരംഭിച്ചു. ഇന്ത്യയും ബംഗ്ലാദേശുമായുള്ള വിതരണ ശൃംഖല പുന:സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്. ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെങ്കിലും ഫെബ്രുവരി മുതലുള്ള കണക്കുകൾ പ്രകാരം ചൈനയിൽ നിന്നുള്ള ഇറക്കുമതി പകുതിയോളം കുറഞ്ഞിട്ടുണ്ട്.