വാഷിംഗ്ടൺ: യുക്രൈനിൽ ആണവായുധങ്ങൾ പ്രയോഗിക്കുന്നതിനെതിരെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇത് വളരെ ഗുരുതരമായ തെറ്റായിരിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. ‌“റഷ്യ ആണവായുധം ഉപയോഗിച്ചാൽ അവിശ്വസനീയമാംവിധം ഗുരുതരമായ തെറ്റായിരിക്കും,” ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബൈഡൻ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യ ‘ഡേർട്ടി ബോംബ്’ വിന്യസിക്കാൻ തയ്യാറെടുക്കുകയാണോ അതോ ആണവായുധം പ്രയോ​ഗിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ല. പക്ഷേ, അത് ഗുരുതരമായ തെറ്റായിരിക്കും,” ബൈഡൻ ഊന്നിപ്പറഞ്ഞു.


ALSO READ: Leave Ukraine: വേഗം യുക്രൈന്‍ വിടുക, പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി


വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയും ഇക്കാര്യങ്ങൾ ആവർത്തിച്ചു. "യുക്രൈനിൽ ആണവായുധങ്ങൾ പ്രയോഗിക്കുന്നത് റഷ്യയുടെ വലിയ തെറ്റാണ്, ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. "ഡേർട്ടി ബോംബി"ന്റെ പ്രയോ​ഗം ​ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ”അവർ വ്യക്തമാക്കി. എന്നാൽ, യുക്രൈൻ സ്വന്തം മണ്ണിൽ ഡേർട്ടി ബോംബ് ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് റഷ്യയുടെ വാദം. 


സ്ഫോടനത്തിൽ വ്യാപിക്കുന്ന റേഡിയോ ആക്ടീവ്, ബയോളജിക്കൽ/കെമിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ ബോംബാണ് ‘ഡേർട്ടി ബോംബ്’. എത്രമാത്രം റേഡിയോ ആക്ടീവ് പദാർഥങ്ങൾ ഉപയോ​ഗിച്ചാണ് ബോംബ് നിർമിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഡേർട്ടി ബോംബുകൾ ഉണ്ടാക്കുന്ന അപകടം കണക്കാക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എന്നാൽ, സ്ഥിതി​ഗതികൾ കൃത്യമായി നിരീക്ഷിക്കുന്നതായും യുഎസ് അറിയിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജീൻ-പിയറി, ചർച്ചകൾ നടത്തേണ്ടത് യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്‌കിയാണെന്ന് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.