Leave Ukraine: വേഗം യുക്രൈന്‍ വിടുക, പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

ലഭ്യമായ മാർഗങ്ങളിലൂടെ ഉടൻ തന്നെ യുദ്ധ ഭൂമിയായ  യുക്രൈനില്‍ നിന്നും രക്ഷപെടാന്‍ പൗരന്മാര്‍ക്ക് വീണ്ടും നിര്‍ദ്ദേശം  നല്‍കി  ഇന്ത്യന്‍ എംബസി

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 10:47 PM IST
  • ലഭ്യമായ മാർഗങ്ങളിലൂടെ ഉടൻ തന്നെ യുദ്ധ ഭൂമിയായ യുക്രൈനില്‍ നിന്നും രക്ഷപെടാന്‍ പൗരന്മാര്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി
Leave Ukraine: വേഗം യുക്രൈന്‍ വിടുക, പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

Russia-Ukraine War: ലഭ്യമായ മാർഗങ്ങളിലൂടെ ഉടൻ തന്നെ യുദ്ധ ഭൂമിയായ  യുക്രൈനില്‍ നിന്നും രക്ഷപെടാന്‍ പൗരന്മാര്‍ക്ക്  കര്‍ശന നിര്‍ദ്ദേശം  നല്‍കി  ഇന്ത്യന്‍ എംബസി. 

യുക്രൈന്‍ വിടാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ഒക്‌ടോബർ 19നും ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന്,  ചില ഇന്ത്യാക്കാര്‍ രാജ്യം വിട്ടിരുന്നു.

Also Read:  SBI Scheme: മാസം 10,000 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ എത്തും..!! എസ്ബിഐയുടെ ഈ പദ്ധതിയില്‍ ചേരാന്‍ മടിക്കേണ്ട 

"ഒക്‌ടോബർ 19 ന് എംബസി പുറപ്പെടുവിച്ച ഉപദേശത്തിന്‍റെ തുടർച്ചയായി, യുക്രൈനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും പെട്ടെന്ന് ഉക്രെയ്‌ൻ വിടാൻ നിർദ്ദേശിക്കുന്നു. മുന്‍പ് പുറപ്പെടുവിച്ച നിര്‍ദ്ദേശം അനുസരിച്ച് ചില ഇന്ത്യൻ പൗരന്മാർ ഇതിനകം യുക്രൈന്‍ വിട്ടു", യുക്രൈന്‍ തലസ്ഥാനത്തെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

റഷ്യ യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ യുദ്ധ ഭൂമിയായ  യുക്രൈനിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത Zee News ആണ് ആദ്യമായി പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന്  വിഷയം വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു.  ഇതേതുടര്‍ന്ന് ആരും യുക്രൈനിലേക്ക് യാത്ര പോകരുതെന്ന് നിര്‍ദ്ദേശം പുറത്തുവരികയും ചെയ്തിരുന്നു.  

യുക്രൈനിലേക്ക് മടങ്ങി പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും ആ വിലക്ക് മറികടന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഠനം പൂർത്തീകരിക്കാനായി മടങ്ങിയത്. മടങ്ങിപ്പോയവരിൽ ഭൂരിഭാഗവും അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥികളാണ്. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തില്‍  മറ്റ് രാജ്യങ്ങളിലൂടെയാണ് ഇവര്‍ യുക്രൈനില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്നത്. 

അതിനിടെ, തെക്കൻ ഉക്രെയ്നിലെ റഷ്യൻ അധീനതയിലുള്ള നഗരമായ മെലിറ്റോപോളിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ഒരു കുട്ടിയടക്കം ആറുപേർക്ക് പരിക്കേറ്റതായി മോസ്കോ അനുകൂല ഭരണകൂടം അറിയിച്ചു. 

കഴിഞ്ഞ  ഫെബ്രുവരി 24 നാണ് റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News