Hague : അമേരിക്കൻ മരുന്ന് നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസണിന്റെ (Johnson And Johnson) കോവിഡ് വാക്സിൻ (COVID Vacccine) സ്വീകരിച്ചവരിൽ പാർശ്വഫലമായിട്ടുള്ള രക്തം കട്ടിപിടിക്കൽ വളരെ അപൂർവ്വമായിട്ടെ കാണാറുള്ളൂ എന്ന് യൂറോപ്യൻ മെഡിസിൻ ഏജൻസി (European Medical Agency) അറിയിച്ചു. വാക്സിൻ പ്രയോജനമാണ് കൂടുതൽ ഉള്ളതെന്നും അപകടസാധ്യത വളരെ കുറവാണെന്നുമാണ് EMA പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ആഴ്ച യുഎസിൽ ജോൺസൺ ആൻഡ് ജോൺസിന്റെ വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ടപിടിക്കുന്ന പ്രതിഭാസം കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്തിവെച്ചിരുന്നു. ഇതെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെക്കാൻ തീരുമാനമെടുത്തത്.


ALSO READ : Johnson & Johnson ന്റെ കോവിഡ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ അമേരിക്ക അനുമതി നൽകി


എന്നാൽ കഴിഞ്ഞ ദിവസം യുഎസ് വാക്സിൻ ഉപയോഗം തുടരാൻ വീണ്ടും അനുമതി നൽകി. അതിന് പിന്നാലെയാണ് യൂറോപ്യൻ ഏജൻസിയുടെ നിലപാട്. മറ്റ് വാക്സിനുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ഒറ്റ് ഡോസ് വാക്സിൻ എന്ന് പ്രത്യേകതയാണ് ജോൺസൺ ആൻഡ് ജോൺസണിനുള്ളത്.


ഏപ്രിൽ 14 നാണ് അമേരിക്ക വാക്‌സിന് വിലക്കേർപ്പെടുത്തിയത്.വാക്‌സിൻ എടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കാൾ കൂടുതൽ വാക്‌സിൻ എടുക്കാതിരുക്കുമ്പോഴാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ വിദഗ്ദ്ധ സമിതി അനുമതി നൽകിയത്. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് വാക്‌സിൻ എടുത്ത 3.9 മില്യൺ സ്ത്രീകളിൽ 15 പേർക്കാണ് രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടായത്. 3 പേർ മരണപ്പെടുകയും ചെയ്‌തിരുന്നു. 


ALSO READ : ചൈനയുടെ Corona Vaccine ഫലപ്രദമല്ലെന്ന് സമ്മതിച്ച് ചൈനീസ് സീനിയർ ഡോക്ടർ


നേരത്തെ ഡെൻമാർക്കിൽ ആസ്ട്രസെനിക്കെ വാക്സിൻ ഉപയോഗിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നു എന്ന സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ വാക്സിന്റെ വിതരണം യൂറോപ്യൻ രാജ്യങ്ങളിൽ നിർത്തിവെച്ചിരുന്നു. പിന്നീട് ഇഎംഎ വീണ്ടും പഠനം നടത്തിയ വാക്സിൻ സുരക്ഷിതമാണെന്ന് റിപ്പോർട്ട് നൽകയതിന് ശേഷമായിരുന്നു ഓക്സഫോർഡും ആസ്ട്രസെനിക്കയും ചേർന്ന് നിർമിക്കുന്ന വാക്സിന് വിണ്ടും അനുമതി നൽകിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.