AstraZeneca യുടെ കോവിഡ് 19 വാക്‌സിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുന്നു; സർവ്വേ ഫലം പുറത്ത്

AstraZeneca യുടെ Covid Vaccine നോടുള്ള യൂറോപ്യൻ ജനങ്ങളുടെ വിശ്വാസ്യത തകരുന്നുവെന്ന് സർവ്വേ കണ്ടെത്തി. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2021, 10:35 AM IST
  • AstraZeneca യുടെ Covid Vaccine നോടുള്ള യൂറോപ്യൻ ജനങ്ങളുടെ വിശ്വാസ്യത തകരുന്നുവെന്ന് സർവ്വേ കണ്ടെത്തി.
  • സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ വിശ്വാസമാണ് കുറഞ്ഞതെന്ന് സർവ്വേ ഫലം കണ്ടെത്തി
  • ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് Italy, France, Germany തുടങ്ങി 13 യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
  • എന്നാൽ മാർച്ച് 21 നോടെ യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസിനെക്ക (AstraZeneca) കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് വീണ്ടും ആരംഭിച്ചു.
AstraZeneca യുടെ കോവിഡ് 19 വാക്‌സിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുന്നു; സർവ്വേ ഫലം പുറത്ത്

AstraZeneca യുടെ Covid Vaccine നോടുള്ള യൂറോപ്യൻ ജനങ്ങളുടെ വിശ്വാസ്യത തകരുന്നുവെന്ന് സർവ്വേ കണ്ടെത്തി. വാക്‌സിൻ സ്വീകരിക്കുന്നവരിൽ വളരെ വിരളമായി ആണെങ്കിലും രക്തം കട്ട പിടിയ്ക്കുന്നെണ്ടെന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് വാക്‌സിനോടുള്ള ജനങ്ങളുടെ വിശ്വാസം തകർന്നത്. സ്പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ വിശ്വാസമാണ് കുറഞ്ഞതെന്ന് സർവ്വേ ഫലം കണ്ടെത്തി.

യുഗവ് നടത്തിയ സർവ്വേ അനുസരിച്ച് ഫെബ്രുവരി അവസാനത്തോടെ തന്നെ ഫിസർ‌ / ബയോ‌ടെക്, മോഡേണ  തുടങ്ങിയ വാക്‌സിനുകളെക്കാൾ അസ്ട്രസെനെക്കയുടെ (AstraZeneca) കോവിഡ് വാക്സിനോട് ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ രക്തം കട്ട പിടിക്കുന്ന പ്രശ്നം കൂടി വന്നതോടെ വാക്‌സിന്റെ ജനങ്ങളുടെ ഭയം ഒന്ന് കൂടി വർധിച്ചു.

ALSO READ: Tanzania യിൽ ആദ്യ വനിത പ്രസിഡന്റ് ചുമതലയേറ്റു; അഭിനന്ദനം അറിയിച്ച് US ന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് Kamala Harris

ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് Italy, France, Germany തുടങ്ങി 13 യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 

എന്നാൽ മാർച്ച് 21 നോടെ യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസിനെക്ക (AstraZeneca) കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് വീണ്ടും ആരംഭിച്ചു. യൂറോപ്യൻ മെഡിക്കൽ റെഗുലേറ്റർ ആസ്ട്രസിനെക്കയുടെ വാക്‌സിൻ (Covid Vaccine)സുരക്ഷിതവും ഫലം ചെയ്യുന്നതുമാണെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് കുത്തിവെയ്പ്പ് വേണ്ടതും ആരംഭിക്കാൻ തീരുമാനിച്ചത്. ഇത് കൂടാതെ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം ഗുരുതരമല്ലെന്നും യൂറോപ്യൻ മെഡിക്കൽ റെഗുലേറ്റർ അറിയിച്ചു.

ALSO READ: Pakistan Prime Minister Imran Khan ന് കോവിഡ് സ്ഥിരീകരിച്ചു, രണ്ട് ദിവസം മുമ്പാണ് ഇമ്രാൻ ഖാൻ ചൈനീസ് വാക്സിൻ സ്വീകരിച്ചത്

ലോകാരോഗ്യ സംഘടനയും ബ്രിട്ടന്റെ (Britain) ആരോഗ്യ വിദഗ്ദ്ധരും കുത്തിവെയ്പ്പ് എടുക്കാതിരിക്കുന്നത് വാക്‌സിൻ സ്വീകരിക്കുന്നതിനേക്കാൾ അപകടമാണെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ British പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson) മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഭയത്തെ അമ്പെ തള്ളി ആസ്ട്രെസെനെക്കയുടെ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News