ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമ (Worlds Oldest Tortoise) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് (Guinness World Records) സ്വന്തമാക്കിയിരിക്കുകയാണ് ജോനാതൻ (Jonathan). ഈ വർഷം തന്റെ 190-ാം ജന്മദിനം ആഘോഷിക്കുന്ന ജോനാതൻ ഇപ്പോൾ എക്കാലത്തെയും പ്രായം കൂടിയ ആമയാണ്. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് വിദേശ പ്രദേശമായ സെന്റ് ഹെലീന ദ്വീപിലാണ് ജോനാതൻ ഇപ്പോൾ ഉള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗിന്നസ് വേൾഡ് റെക്കോർഡ്സ് വെബ്സൈറ്റ് അനുസരിച്ച്, ജോനാതൻ സി. 1832ൽ ആണ് ജനിച്ചത്. 1882-ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലീനയിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ജോനാതന് 'പൂർണ വളർച്ച' ഉണ്ടായിരുന്നു എന്നത് വെച്ചാണ് അതിന്റെ പ്രായം കണക്കാക്കിയത്. അന്ന് കുറഞ്ഞത് 50 വയസ് ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നതെന്നാണ് ​ഗിന്നസ് വേൾഡ് റെക്കോർഡസിൽ പറയുന്നത്. 


Also Read: Actress Attack Case | 'ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ, കോടതിയിൽ സൂക്ഷിക്കണം'; ഹര്‍ജിയുമായി ദിലീപ്


ഈ ആമയുടെ ഔദ്യോഗിക റെക്കോർഡ് ടൈറ്റിൽ ഏറ്റവും പ്രായം ചെന്ന ചെലോണിയൻ ആണ്. എല്ലാ ആമകളും ടെറാപ്പിനുകളും ഉൾക്കൊള്ളുന്ന ഒരു വിഭാഗമാണിത്. മുമ്പത്തെ ഏറ്റവും പ്രായം കൂടിയ ചെലോണിയൻ 188 വയസ് വരെ ജീവിച്ചിരുന്നു.


നിലത്ത് ഭക്ഷണം വെച്ചാൽ അതിനെ കുറിച്ച് ജോനാതൻ അറിയില്ല. ഈ ആമയ്ക്ക് ​ഗന്ധം തിരിച്ചറിയാനാവില്ല. അന്ധനുമാണ്. അതിനാൽ കലോറി, വിറ്റാമിനുകൾ, ധാതുക്കൾ, മൂലകങ്ങൾ എന്നിവ വർധിപ്പിക്കാൻ വെറ്ററിനറി വിഭാഗം ഇപ്പോഴും ആഴ്ചയിൽ ഒരിക്കൽ കൈകൊണ്ട് ഭക്ഷണം നൽകുന്നു. കേൾവിശക്തി മികച്ചതാണ്. മനുഷ്യരോട് നല്ല അടുപ്പമാണ്. ജോനാതന്‍റെ മേല്‍നോട്ടക്കാരനായ ഡോ. ജോ. ഹോളിന്‍സിന്റെ ശബ്ദത്തോട് നന്നായി പ്രതികരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


Also Read: Union Budget 2022 | കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്, ഇത്തവണ ബജറ്റ് എങ്ങനെ? അറിയാം


ജോനാതൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സെന്റ് ഹെലീനയിലെ ഗവർണറുടെ വസതിയിലാണ് ചെലവഴിച്ചത്. ജോനാതന് കൂട്ടായി അതേ വര്‍ഗത്തില്‍പ്പെട്ട ഡേവിഡ്, എമ്മ, ഫ്രെഡ് എന്നിങ്ങനെ മറ്റ് മൂന്ന് ആമകള്‍ കൂടിയുണ്ട്. പൂര്‍ണ്ണ ആരോഗ്യവാനായ ജോനാതന് ക്യാരറ്റ്, ക്യാബേജ്, വെള്ളരിക്ക, ആപ്പിൾ, വാഴപ്പഴം തുടങ്ങിയവയാണ് ഇഷ്ട ഭക്ഷണം. 


  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


    android Link - https://bit.ly/3b0IeqA


    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.