Union Budget 2022 | കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്, ഇത്തവണ ബജറ്റ് എങ്ങനെ? അറിയാം

Union Budget 2022 | 2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ലോക്‌സഭയിൽ അവതരിപ്പിച്ചതിന് ശേഷം രാജ്യസഭയിൽ അവതരിപ്പിക്കും. 

Written by - Zee Hindustan Malayalam Desk | Last Updated : Jan 14, 2022, 04:07 PM IST
 • രാജ്യത്തിന്റെ ഒരു സാമ്പത്തിക വർഷത്തേക്കുള്ള വരവു ചെലവ് കണക്കുകളാണ് ബജറ്റ് എന്ന് പറയുന്നത്.
 • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112 പ്രകാരമാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
 • ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും.
Union Budget 2022 | കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്, ഇത്തവണ ബജറ്റ് എങ്ങനെ? അറിയാം

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ പാർലമെന്റ് ബജറ്റ് സമ്മേളനം (Parliament Budget Session) ജനുവരി 31ന് ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. പിടിഐ റിപ്പോർട്ട് പ്രകാരം ആദ്യ ഭാഗം 2022 ജനുവരി 31ന് ആരംഭിച്ച് 2022 ഫെബ്രുവരി 11ന് അവസാനിക്കും. രണ്ടാം ഘട്ടം 2022 മാർച്ച് 14ന് ആരംഭിച്ച് 2022 ഏപ്രിൽ 8ന് അവസാനിക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ബജറ്റ് അവതരണത്തിന് മുമ്പ് ഇരുസഭകളുടെയും (ലോക്‌സഭയുടെയും രാജ്യസഭയുടെയും) സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും ഫെബ്രുവരി ഒന്നിന് തന്നെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: Franco Mulakkal case updates | ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ എംവി ജയരാജൻ സ്മരിക്കപ്പെടുന്നു - കാരണം

2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ലോക്‌സഭയിൽ അവതരിപ്പിച്ചതിന് ശേഷം രാജ്യസഭയിൽ അവതരിപ്പിക്കും. ഹോളി പ്രമാണിച്ച് 2022 മാർച്ച് 18ന് സമ്മേളനം ഉണ്ടാകില്ലെന്നാണ് വിവരം. ഇതുവരെ പാർലമെന്റിലെ 400ലധികം സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: India covid update | രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; പ്രതിദിന കോവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാര്‍ രണ്ടാം വട്ടം അധികാരത്തിൽ എത്തിയ ശേഷം അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണിത്. കോവിഡ് മൂന്നാം തരംഗത്തെ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോൾ എത്തുന്ന ഈ ബജറ്റ് ഏറെ നിര്‍ണായകവും ഒട്ടേറെ വെല്ലുവിളികളും നിറഞ്ഞതാണ്. 

എന്താണ് ബജറ്റ്? 

 • അടുത്ത വർഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ വികസന ചുവടുവയ്പ്പുകളാണ് ഓരോ ബജറ്റും. 
 • രാജ്യത്തിന്റെ ഒരു സാമ്പത്തിക വർഷത്തേക്കുള്ള വരവു ചെലവ് കണക്കുകളാണ് ബജറ്റ് എന്ന് പറയുന്നത്.
 • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112 പ്രകാരമാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
 • പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി 'വാർഷിക സാമ്പത്തിക പ്രസ്താവന' അല്ലെങ്കിൽ ബജറ്റ് അംഗീകാരത്തിനായി ഇരുസഭകളുടെയും മുമ്പാകെ വയ്ക്കും.
 • ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും.
 • രേഖയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി ലോക്‌സഭയിൽ ‘ബജറ്റ് പ്രസംഗം’ വായിക്കും.
 • ആയിരം പേജുകൾ വരെയാവാം.
 • ലോക്‌സഭയ്ക്കു ശേഷം രാജ്യസഭയിലും രേഖ അവതരിപ്പിക്കും.
 • ഇരുസഭകളിലും ബജറ്റിന് അം​ഗീകാരം നേടിയെടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
 • ഈ സെഷനിൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകൾക്കായുള്ള ഡിമാൻഡുകൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
 • 2016 വരെ എല്ലാവർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത്.
 • റെയിവേയ്ക്കായുണ്ടായിരുന്ന പ്രത്യേക ബജറ്റ് ഇപ്പോഴില്ല. കേന്ദ്ര ബജറ്റിനൊപ്പം ഇത് ലയിപ്പിച്ചു.
 • ഇന്ത്യയിലെ ആദ്യത്തെ യൂണിയന്‍ ബജറ്റ് 1860 ഫെബ്രുവരി 18 നാണ് അവതരിപ്പിച്ചത്. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ധനകാര്യ അംഗമായ സ്‌കോട്ട്‌ലന്‍ഡുകാരനായ ജെയിംസ് വില്‍സണ്‍ ആണ് അന്ന് ബജറ്റ് അവതരിപ്പിച്ചത്.
 • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

  android Link - https://bit.ly/3b0IeqA
  ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News